നിറക്കൂട്ട് ചാരുംമൂട് പ്രവാസികൂട്ടായ്മ ഏഴാമത് വാർഷികം ആഘോഷിച്ചു


പ്രദീപ് പുറവങ്കര

മനാമ: ആലപ്പുഴ ജില്ലയിലെ ചാരുംമൂട് പരിസരപ്രദേശങ്ങളിൽ നിന്നുള്ള ബഹ്‌റൈൻ പ്രവാസികളുടെ കൂട്ടായ്മ ആയ നിറക്കൂട്ട് ചാരുംമൂട് പ്രവാസികൂട്ടായ്മയുടെ ഏഴാമത് വാർഷിക പൊതുയോഗവും 2026-2027 വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറന്റിൽ വച്ച് ജൂൺ 12 വെള്ളിയാഴ്ച നടത്തപെട്ടു.

നിലവിലെ കമ്മിറ്റിയുടെ പ്രവർത്തനറിപ്പോർട്ട് ജനറൽ സെക്രട്ടറിയും സാമ്പത്തിക റിപ്പോർട്ട്‌ ട്രെഷററും അവതരിപ്പിച്ചു. മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ആവശ്യമായ വിഷയങ്ങളെ പറ്റി പൊതുയോഗം ചർച്ചചെയ്യുകയും തീരുമാനം കൈകൊള്ളുകയും ഉണ്ടായി.

കെ കെ ബിജു പ്രസിഡന്റായുംപ്രസന്ന കുമാർ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു ദീപക്ക് പ്രഭാകർ ആണ് ട്രെഷറർ, അജയകുമാർ ( വൈസ് പ്രസിഡന്റ് ), സജി കുടശനാട് ( ജോയിന്റ് സെക്രട്ടറി ), ശ്യാംജി ( അസിസ്റ്റന്റ് ട്രെഷറർ ) ബെന്നി ( ചാരിറ്റി വിംഗ് കൺവീനർ ) സനൽ വള്ളികുന്നം ( എന്റർടൈൻമെന്റ് സെക്രട്ടറി ) എന്നിവരാണ് മറ്റു ഭാരവാഹികൾ.

സിബിൻ സലിം, ജിനു കൃഷ്ണൻ, സുമേഷ്, ബോണിമുളപ്പംപള്ളിൽ,ഗോപൻ, ഗിരീഷ് കുമാർ,രവീന്ദ്രൻ നായർ,പ്രശോബ്, അഖിൽ എം നായർ എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.

സംഘടനയുമായി ചേർന്ന് പ്രവർത്തിക്കാനും അംഗങ്ങൾ ആകാനും താല്പര്യമുള്ള പ്രദേശവാസികൾക്ക് 33204247( കെ കെ ബിജു), 39087184( പ്രെസന്നകുമാർ ) എന്നിവരെ ബന്ധപെടാവുന്നതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു.

article-image

േിേി്

You might also like

  • Lulu Exchange
  • Straight Forward

Most Viewed