വോയ്‌സ് ഓഫ് ആലപ്പിയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ വോയ്‌സ് ഓഫ് ആലപ്പി ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാലാമത് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഹമലയിലെ ബദർ അൽ സഫ മെഡിക്കൽ സെന്ററുമായി സഹകരിച്ചു നടത്തിയ ക്യാമ്പിൽ ഇരുനൂറോളം പേർ പങ്കെടുത്തു.

ഏരിയ പ്രസിഡന്റ് ഷെഫീഖ് സൈദുകുഞ്ഞിന്റെ അധ്യക്ഷതയിൽ നടന്ന ഔദ്യോഗിക ചടങ്ങ് വോയ്‌സ് ഓഫ് ആലപ്പി രക്ഷാധികാരി സയ്യിദ് റമദാൻ നദവി ഉദ്ഘാടനം ചെയ്തു. ക്യാമ്പ് കോർഡിനേറ്റർ സന്തോഷ് ബാബു സ്വാഗതം പറഞ്ഞു. വോയ്‌സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം, രക്ഷാധികാരി അനിൽകുമാർ യു.കെ, വൈസ് പ്രസിഡന്റ് അനൂപ് ശശികുമാർ, ട്രഷറർ ബോണി മുളപ്പാംപള്ളി, ജോയിന്റ് സെക്രട്ടറി ജോഷി നെടുവേലിൽ, ഹോസ്പിറ്റൽ സി.ഒ.ഒ സക്കീർ, ഡയറക്ടർ ഡോ. കമല കണ്ണൻ, ബഹ്‌റൈൻ കെ.എം.സി.സി പ്രതിനിധി ഹുസൈൻ വയനാട് എന്നിവർ ആശംസകൾ നേർന്നു.

ജോയിന്റ് സെക്രട്ടറി ഗിരീഷ് കുമാർ, എന്റർടൈൻമെന്റ് സെക്രട്ടറി ദീപക് തണൽ, ചാരിറ്റി വിങ് കൺവീനർ അജിത്കുമാർ, ലേഡീസ് വിങ് കൺവീനർ രശ്മി അനൂപ്, മറ്റ് സെൻട്രൽ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ ക്യാമ്പിന് മാർഗ്ഗനിർദ്ദേശം നൽകി. ഹമദ് ടൗൺ ഏരിയ എക്സിക്യൂട്ടീവ് അംഗങ്ങളായ അനീഷ് പുഷ്പാംഗദൻ, വിഷ്ണു രാധാകൃഷ്ണൻ, സജീവ്കുമാർ, സുനിൽകുമാർ എന്നിവർ ക്യാമ്പ് നടത്തിപ്പിന് നേതൃത്വം നൽകി.

ക്യാമ്പിൽ പങ്കെടുത്തവർക്കായി വിവിധ ഡിപ്പാർട്ട്മെന്റുകളിലെ ഡോക്ടർമാർ മെഡിക്കൽ ക്ലാസുകളും സംശയനിവാരണവും നടത്തി. ഏരിയ സെക്രട്ടറി പ്രവീൺ പ്രസാദ് നന്ദി പറഞ്ഞു. ക്യാമ്പിൽ പങ്കെടുത്തവർക്ക് ഒരാഴ്ചത്തേക്ക് സൗജന്യ ഡോക്ടർ സേവനവും, ഗൈനക്കോളജി, പീഡിയാട്രിക്, ഓർത്തോപീഡിക്സ് അടക്കമുള്ള എല്ലാ വിഭാഗങ്ങളിലും വിദഗ്ധ ചികിത്സയും ലഭ്യമാണെന്ന് ഹോസ്പിറ്റൽ മാനേജ്മെന്റ് അറിയിച്ചു.

article-image

essf

You might also like

  • Lulu Exchange
  • Straight Forward

Most Viewed