സിംസ് ബഹ്റൈൻ ‘രജതാരവം’ കുടുംബസംഗമം തൃശൂരിൽ നടന്നു; മുൻകാല പ്രവർത്തകരെ ആദരിച്ചു
പ്രദീപ് പുറവങ്കര
തൃശൂർ: സിറോ മലബാർ സൊസൈറ്റി (സിംസ്) ബഹ്റൈന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘രജതാരവം’ കുടുംബസംഗമം തൃശൂരിൽ വെച്ച് നടന്നു. കഴിഞ്ഞ ഫെബ്രുവരി 14-ന് ബഹ്റൈനിൽ വൻ വിജയമായി തീർന്ന പരിപാടിയുടെ കേരളത്തിലെ തുടർച്ചയായാണ് ഏപ്രിൽ 15-ന് ഈ ഒത്തുചേരൽ സംഘടിപ്പിച്ചത്. സിംസിന്റെ ചരിത്രത്തിൽ ആദ്യമായാണ് നാട്ടിലേക്ക് മടങ്ങിയ മുൻകാല ഭാരവാഹികളെയും അംഗങ്ങളെയും ഉൾപ്പെടുത്തി കേരളത്തിൽ ഇത്തരമൊരു കുടുംബസംഗമം ഒരുക്കുന്നത്.
സിംസ് പ്രസിഡന്റ് പി.ടി. ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വെച്ച്, പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് തിരിച്ചുപോയ മുൻ ഭരണസമിതി അംഗങ്ങളെ ആദരിച്ചു. സിംസ് മുൻ പ്രസിഡന്റുമാരായ പി.പി. ചാക്കുണ്ണി, റാഫി സി. ആന്റണി, ബെന്നി വർഗീസ് എന്നിവരും മുൻകാല പ്രവർത്തകരും ഭരണസമിതി അംഗങ്ങളുമായിരുന്ന വർഗീസ് ടി.ഐ., ജോഷി കാക്കശ്ശേരി, ബാബു എം.എസ്., ജോബ് സി. ആന്റണി, ബെർലിൻ മൈക്കിൾ, ജോയ് മടത്തുംപടി, മത്തായി ചക്കുങ്കൽ, അമൽ ജോ ആന്റണി, ലോഫി ചൊവ്വല്ലൂർ, ജെയിൻ ബെന്നി, ജോയ്സൺ കെ.ഡി. തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു. മുൻ ലേഡീസ് വിംഗ് പ്രസിഡന്റ് ജെയിൻ ബെന്നിയുടെ നേതൃപാടവത്തെ യോഗത്തിൽ പ്രത്യേകം പ്രശംസിച്ചു.
ബഹ്റൈനിൽ നിന്നും സിംസ് ജനറൽ സെക്രട്ടറി നെൽസൺ വർഗീസ്, വൈസ് പ്രസിഡന്റ് ജിമ്മി ജോസഫ്, ട്രഷറർ ജേക്കബ് വാഴപ്പിള്ളി, ബോർഡ് അംഗങ്ങളായ ഷാജി സെബാസ്റ്റ്യൻ, ജെയ്സൺ മഞ്ഞളി, സോബിൻ സി. ജോസ്, ജോബി ജോസഫ്, സിബു ജോർജ്, സിൽവർ ജൂബിലി ജനറൽ കൺവീനർ പോൾ ഉരുവത്ത് തുടങ്ങിയവർ വീഡിയോ കോൺഫറൻസിങ് വഴി പരിപാടിക്ക് ആശംസകൾ നേർന്നു സംസാരിച്ചു.
qswswwsaqwas
assadswa
dwasdasads

