സമസ്‌ത ബഹ്‌റൈൻ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ: സമസ്‌ത ബഹ്‌റൈൻ “സാദ് അൽ മുത്തഖീൻ” എന്ന ശീർഷകത്തിൽ നടത്തുന്ന ത്രൈമാസ കാമ്പയിന്റെ ഭാഗമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് ജിദാലി ദാറുൽ ഖുർആൻ മദ്രസ ഹാളിൽ വെച്ചാണ് ക്യാമ്പ് നടത്തിയത്. നൂറിലധികം ആളുകൾ ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തി.

സമസ്ത ബഹ്‌റൈൻ വർക്കിങ് പ്രസിഡന്റ് വി.കെ. കുഞ്ഞഹമ്മദ് ഹാജി, സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ്, മജീദ് ചോലക്കാട്, എസ്.കെ.എസ്.എസ്.എഫ് ബഹ്‌റൈൻ ട്രഷറർ ഉമൈർ വടകര, സുബൈർ ഫ്രീഡം, റഫീഖ് ഇളയടം, സുലൈമാൻ പറവൂർ എന്നിവർ ക്യാമ്പ് സെന്റർ സന്ദർശിച്ചു.

മുഹമ്മദ്‌ മുസ്‌ലിയാർ എടവണ്ണപ്പാറ, ഷഫീഖ് നുജൂമി പെരുമ്പിലാവ്, ഹമീദ് കൊടശ്ശേരി, ഫൈസൽ തിരുവള്ളൂർ, അഷ്‌റഫ്‌ പടപ്പേങ്ങാട്, അസ്‌ലം നിസാർ ആലപ്പുഴ, ജാഫർ ട്യൂബ്ലി, ഗഫൂർ കാഞ്ഞങ്ങാട്, റാസിഖ് താഴങ്ങാടി, ഷർമിദ് കണ്ണൂർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

article-image

gfggfgf

article-image

dasdfsdsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed