ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ ഈദ് സംഗമവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഈദ് സംഗമവും പ്രവാസി മലയാളി വിദ്യാർത്ഥികൾക്കായുള്ള അനുമോദന ചടങ്ങും പ്രൗഢഗംഭീരമായി നടന്നു. അംഗങ്ങളുടെ മക്കളിൽ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിൽ ഉന്നത വിജയം കൈവരിച്ച മിടുക്കരെ ചടങ്ങിൽ ആദരിച്ചു.

ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സ്മരണ പുതുക്കുന്ന ബലിപെരുന്നാളിന്റെ ഉദാത്തമായ സന്ദേശം പങ്കുവെച്ചുകൊണ്ട് നടന്ന സംഗമത്തിൽ ബഹ്‌റൈനിലെ പ്രമുഖ സാമൂഹ്യ-മാധ്യമ പ്രവർത്തകർ പങ്കെടുത്തു. സാമൂഹ്യ പ്രവർത്തകരായ ഫസൽ ബഹ്‌റൈൻ, അഷ്‌റഫ്‌ കാക്കണ്ടി, ഫൈസൽ ഇസ്മായിൽ, മാധ്യമപ്രവർത്തകൻ നൂർ മുഹമ്മദ്‌ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

article-image

തുടർപഠനത്തിന്റെ കവാടത്തിലേക്ക് കടക്കുന്ന കുട്ടികൾക്ക് കൃത്യമായ കരിയർ മാർഗ്ഗനിർദേശങ്ങൾ ആശംസാ പ്രസംഗകർ നൽകി. മാറുന്ന ലോകത്ത് തങ്ങളുടെ അഭിരുചിക്കിണങ്ങിയ കോഴ്സുകൾ എങ്ങനെ തിരഞ്ഞെടുക്കണം, മുന്നോട്ടുള്ള വഴികളിൽ എങ്ങനെ മികച്ച വിജയം കൈവരിക്കാം എന്നതിനെക്കുറിച്ച് കുട്ടികളുമായി അവർ സംവദിച്ചു.

വിജയികളായ വിദ്യാർത്ഥികൾക്കുള്ള മൊമെന്റോകൾ കൂട്ടായ്മയുടെ എക്സിക്യൂട്ടീവ് അംഗങ്ങളായ നൗഷാദ് കണ്ടിക്കൽ, മഷൂദ് മെച്ചറ, ഫുആദ് ടി എം, റംഷി, നസീർ പി കെ എന്നിവർ വിതരണം ചെയ്തു.

article-image

ഫൈസൂഖ് ചാക്കാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ റയീസ് എം ഇ സ്വാഗതവും, റഫ്‌സി നന്ദിയും രേഖപ്പെടുത്തി. തുടർന്ന് നടന്ന കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾക്ക് വനിതാ വിങ് അഡ്മിൻമാരായ ഷാഹിന, ഫർസാന എന്നിവർ നേതൃത്വം നൽകി. കൂട്ടായ്മയിലെ നിരവധി കുടുംബങ്ങളും പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ സംബന്ധിച്ചു.

article-image

sfdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed