സി.ബി.എസ്.ഇ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ബഹ്‌റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി ആദരിച്ചു


പ്രദീപ് പുറവങ്കര

മനാമ: സി.ബി.എസ്.ഇ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച, ബഹ്‌റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയിലെ അംഗങ്ങളുടെ മക്കളായ വിദ്യാർഥികളെ സംഘടന ആദരിച്ചു. എസ്.എൻ. സിഎസ് ആസ്ഥാനത്തു വെച്ചു പ്രൗഢഗംഭീരമായി നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ശ്രീകാന്ത് എം.എസ് സ്വാഗതം ആശംസിക്കുകയും, ചെയർമാൻ കൃഷ്ണകുമാർ ഡി അധ്യക്ഷത വഹിക്കുകയും ചെയ്തു.

ജയശങ്കർ വിശ്വനാഥൻ, ദിലീപ് കുമാർ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികൾ ആയി പങ്കെടുക്കുകയും വിജയികളായ വിദ്യാർഥികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്ത് ആശംസകൾ നേരുകയും ചെയ്തു. അനുപമ പ്രശാന്ത് പരിപാടിയുടെ മുഖ്യ അവതാരകയായി തിളങ്ങിയ ചടങ്ങിൽ എഡ്യൂക്കേഷൻ സെക്രട്ടറി ബിജു പി.സി നന്ദി പ്രകാശിപ്പിച്ചു.

article-image

dfgdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed