വേറിട്ടൊരു പെരുന്നാൾ അനുഭവമായി കെ.എം.സി.സി. ‘പെരുന്നാൾ ചേലാക്കം 2026’
പ്രദീപ് പുറവങ്കര
മനാമ: പ്രവാസലോകത്ത് കാസർകോടിന്റെ തനിമയും പരസ്പര ഒത്തൊരുമയും വിളിച്ചോതി കെ.എം.സി.സി. ബഹ്‌റൈൻ കാസർകോട് ജില്ലാ കമ്മിറ്റിയും കാസർകോട് ലേഡീസ് വിങ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച 'പെരുന്നാൾ ചേലാക്കം 2026' കുടുംബസംഗമം ശ്രദ്ധേയമായി. മനാമയിലെ സോവൈഫിയ ഗാർഡനിൽ വിപുലമായ പരിപാടികളോടെ അരങ്ങേറിയ സംഗമം പ്രവാസി മലയാളി കുടുംബങ്ങൾക്ക് വേറിട്ടൊരു പെരുന്നാൾ അനുഭവമായി മാറി.
ജില്ലാ പ്രസിഡന്റ് അഷ്‌റഫ് മഞ്ചേശ്വരത്തിന്റെ അധ്യക്ഷതയിൽ നടന്ന സംഗമം സംസ്ഥാന ആക്ടിങ് പ്രസിഡന്റ് റഫീഖ് തോട്ടക്കര ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി റിയാസ് പട്ട്ല സ്വാഗതം ആശംസിച്ചു. ചടങ്ങിൽ ആക്ടിങ് ജനറൽ സെക്രട്ടറി അഷറഫ് കാട്ടിൽ പീടിക, സംസ്ഥാന വൈസ് പ്രസിഡന്റ് സലീം തളങ്കര, ഫൈസൽ കണ്ടീതാഴ, സ്റ്റേറ്റ് വനിതാ വിംഗ് പ്രസിഡന്റ് മാഹിറ, ജനറൽ സെക്രട്ടറി അഫ്ര എന്നിവർ സംസാരിച്ചു.
തുടർന്ന് ജില്ലാ ഭാരവാഹികളായ സത്താർ ഉപ്പള, മുസ്തഫ സുങ്കതകട്ട, ഖാദർ പൊവ്വൽ, ഇബ്രാഹിം ചാല, ഖലീൽ ചെമ്നാട്, ഇസ്ഹാഖ് പുളിക്കൂർ, ഫാഹിസ് തളങ്കര, വനിതാ വിങ് പ്രസിഡന്റ് ഹനീസ ഹംസ, ജനറൽ സെക്രട്ടറി ഫർഹാന റഷീദ് എന്നിവർ ആശംസകൾ നേർന്നു. അച്ചു പൊവ്വൽ നന്ദി രേഖപ്പെടുത്തി.
പെരുന്നാളിന്റെയും പ്രവാസി കൂട്ടായ്മയുടെയും ഉദാത്തമായ സന്ദേശം പങ്കുവെച്ചുകൊണ്ട് വൈകുന്നേരം ആരംഭിച്ച പരിപാടിയിൽ ബഹ്‌റൈനിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും കാസർകോട് ജില്ലക്കാരായ നൂറുകണക്കിന് കുടുംബങ്ങളും പങ്കെടുത്തു. കൺവെൻഷൻ നഗരിയെ അനുസ്മരിപ്പിക്കുന്ന രീതിയിൽ അലങ്കരിച്ച സോവൈഫിയ ഗാർഡനിൽ, കുട്ടികൾക്കും മുതിർന്നവർക്കുമായി നിരവധി വൈവിധ്യമാർന്ന കലാ-കായിക മത്സരങ്ങളും സാംസ്കാരിക പരിപാടികളുമാണ് സംഘടിപ്പിച്ചിരുന്നത്.
dsfgdgf

