സെന്റ് പോൾസ് മാർത്തോമ്മാ പാരീഷ് ഗായകസംഘം കുടുംബസംഗമവും യാത്രയയപ്പും സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈൻ സെന്റ് പോൾസ് മാർത്തോമ്മാ പാരീഷ് ഗായകസംഘത്തിന്റെ കുടുംബസംഗമവും അതോടൊപ്പം യാത്രയപ്പ് സമ്മേളനവും നബിയ സാലിഹ് പ്രൈവറ്റ് ഗാർഡനിൽ വെച്ച് വളരെ ഭംഗിയായി നടന്നു. ഇടവക വികാരി റവ. അനീഷ് സാമുവൽ ജോണിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പ്രസ്തുത സമ്മേളനത്തിന് ക്വയര്‍ മാസ്റ്റർ ജെയിംസ് ബേബി ഔദ്യോഗികമായി സ്വാഗതം ആശംസിച്ചു.

ചടങ്ങിൽ വെച്ച്, ഉന്നത പഠനത്തിനായി ബഹ്‌റൈനിൽ നിന്ന് പുറപ്പെടുന്ന ജോഹാന്‍ ജെയിംസ്, അക്ഷിതാ അനില്‍, ഷാരോണ്‍ ഷിബു, ആദലിന്‍ ബിജു, അബിയ ജോര്‍ജ്ജ്, റെബേക്കാ ബിനു എന്നിവര്‍ക്ക് ഗായകസംഘത്തിന് അവർ നൽകിയ വിലപ്പെട്ട സംഭാവനകൾ മാനിച്ച് പ്രത്യേക മൊമെന്റോ നൽകി ആദരിക്കുകയും യാത്രയയപ്പ് നേരുകയും ചെയ്തു.

കുടുംബസംഗമത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന വിനോദ പരിപാടികൾ, വിവിധ ഗെയിമുകൾ, കൂട്ടായ്മ പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിച്ച് കൊണ്ട് സന്തോഷത്തിന്റെയും വലിയ ഒരുമയുടെയും അന്തരീക്ഷം പരിപാടിയിൽ ഉടനീളം സൃഷ്ടിക്കാൻ സംഘാടകർക്ക് സാധിച്ചു. ഗായകസംഘാംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും തമ്മിലുള്ള ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പ്രിയപ്പെട്ട ഓർമ്മകൾ ഒരുമിച്ച് പങ്കുവെച്ച് ആഘോഷിക്കുന്നതിനും ഈ മനോഹർ പരിപാടി വലിയൊരു അവസരമാണ് നൽകിയത്. ചടങ്ങിന് ഷീജാ ബിജു കൃതജ്ഞതയും നന്ദിയും രേഖപ്പെടുത്തി.

article-image

dgdg

You might also like

  • Lulu Exchange
  • Straight Forward

Most Viewed