ഇറാനിലേക്കും ഇറാഖിലേക്കും യാത്രാവിലക്ക് ഏർപ്പെടുത്തി ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം
പ്രദീപ് പുറവങ്കര
മനാമ: മേഖലയിൽ നിലനിൽക്കുന്ന സുരക്ഷാ ഭീഷണിയും ഇറാൻ്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമങ്ങളുടെ പശ്ചാത്തലത്തിലും തങ്ങളുടെ പൗരന്മാർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി ആഭ്യന്തര മന്ത്രാലയം. ഇറാൻ, ഇറാഖ് എന്നീ രാജ്യങ്ങളിലേക്കാണ് പൗരന്മാർ യാത്ര ചെയ്യുന്നത് താൽക്കാലികമായി നിരോധിച്ചിരിക്കുന്നത്. മാതൃരാജ്യത്തിൻ്റെ സുരക്ഷ മുൻനിർത്തിയും ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമാണ് ഈ അടിയന്തര തീരുമാനമെന്ന് മന്ത്രാലയം വ്യക്തമാക്കി.
അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ യാത്രാവിലക്ക് തുടരുമെന്നാണ് ഔദ്യോഗിക പത്രക്കുറിപ്പിൽ അറിയിച്ചിട്ടുള്ളത്. നിലവിലെ സങ്കീർണ്ണമായ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് മുഴുവൻ പൗരന്മാരും ഈ നിർദ്ദേശം കർശനമായി പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
ഉത്തരവ് ലംഘിച്ച് ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
sgdg

