ബഹ്റൈനിൽ മദ്യപിച്ച് കാറോടിച്ച് പൊതുമുതൽ നശിപ്പിച്ച കേസ്; ഡ്രൈവർക്ക് 2,000 ദിനാർ പിഴ ശിക്ഷ


പ്രദീപ് പുറവങ്കര l ബഹ്റൈൻ

മനാമ: സാല്ലാഖ് ഹൈവേയിൽ മദ്യപിച്ച് വാഹനമോടിച്ച് പെയ്‌വ്‌മെന്റിലും ട്രാഫിക് സൈൻ ബോർഡിലും മരത്തിലും ഇടിച്ചു കയറി അപകടമുണ്ടാക്കിയ ഡ്രൈവർക്ക് 2,000 ബഹ്റൈനി ദിനാർ (BD 2,000) പിഴ ശിക്ഷ വിധിച്ചു. മദ്യപിച്ച് വാഹനമോടിക്കൽ, പൊതുമുതൽ നശിപ്പിക്കൽ, ആവശ്യമായ ജാഗ്രതയില്ലാതെ അശ്രദ്ധമായി വണ്ടിയോടിക്കൽ എന്നീ കുറ്റങ്ങളിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

കോടതി നടപടികളിലെ വിവരങ്ങൾ അനുസരിച്ച്, പ്രതി ഓടിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ പെയ്‌വ്‌മെന്റിലും ട്രാഫിക് നിർദ്ദേശ ബോർഡിലും മരത്തിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ വാഹനത്തിന്റെ മുൻഭാഗത്തിനും പിൻഭാഗത്തിനും ഇടതുവശത്തിനും സാരമായ കേടുപാടുകൾ സംഭവിച്ചു. കൂടാതെ പെയ്‌വ്‌മെന്റും ട്രാഫിക് ബോർഡും മരവും തകരുകയും ചെയ്തു.

പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ ശിക്ഷയിൽ ഇളവ് അഭ്യർത്ഥിച്ചു. ബഹ്‌റൈനിലെ 2014-ലെ 23-ാം നമ്പർ ട്രാഫിക് നിയമപ്രകാരമാണ് പബ്ലിക് പ്രോസിക്യൂഷൻ പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. പ്രതിയുടെ കുറ്റസമ്മതം, ട്രാഫിക് അപകട റിപ്പോർട്ട്, മദ്യപിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ നടത്തിയ പരിശോധനാ ഫലം എന്നിവയുടെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷാവിധി പ്രഖ്യാപിച്ചത്.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed