ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ബോർഡ് അംഗം മുഹമ്മദ് അൽ കുഹെജി രാജിവെച്ചു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ (BCCI) 31-ാം സെഷൻ ഡയറക്ടർ ബോർഡ് അംഗം മുഹമ്മദ് അബ്ദുൽ ജബ്ബാർ അൽ കൂഹെജി തന്റെ സ്ഥാനത്തുനിന്നും ഔദ്യോഗികമായി രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് തീരുമാനമെന്നും മറ്റ് ഔദ്യോഗികമായ തർക്കങ്ങളൊന്നും ഇതിന് പിന്നിലില്ലെന്നും അദ്ദേഹം പ്രത്യേക പ്രസ്താവനയിൽ വ്യക്തമാക്കി.

ബോർഡിനുള്ളിൽ അഭിപ്രായ വ്യത്യാസങ്ങളോ പ്രൊഫഷണൽ തർക്കങ്ങളോ ഇല്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. കഴിഞ്ഞ ചേംബർ തെരഞ്ഞെടുപ്പിൽ 42,910 വോട്ടുകൾ നേടിയാണ് അൽ കൂഹെജി ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 18 അംഗങ്ങളുള്ള 'സസ്റ്റൈനബിലിറ്റി' (Sustainability) ബ്ലോക്കിലെ പ്രമുഖനായ അദ്ദേഹം ഏറ്റവും കൂടുതൽ വോട്ട് നേടിയ സ്ഥാനാർത്ഥികളിൽ ഒരാളായിരുന്നു.

അൽ കൂഹെജി രാജിവെച്ച ഒഴിവിലേക്ക് ബിസിനസുകാരനായ ഷാക്കർ മിർസ അൽ ഹില്ലി എത്തിയേക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 29,204 വോട്ടുകൾ നേടി 'സസ്റ്റൈനബിലിറ്റി' ബ്ലോക്കിലെ റിസർവ് അംഗങ്ങളുടെ പട്ടികയിൽ ഒന്നാമതായിരുന്നു അൽ ഹില്ലി. ബ്ലോക്കിലെ തിരഞ്ഞെടുക്കപ്പെടാത്ത ഏക അംഗം കൂടിയായിരുന്നു അദ്ദേഹം.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed