തടവുകാരന്റെ മരണം: അന്വേഷണവുമായി ബഹ്റൈൻ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: തടവിൽ കഴിഞ്ഞിരുന്ന വ്യക്തി മരിച്ച സംഭവത്തിൽ ബഹ്റൈൻ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് (SIU) ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചു. മാർച്ച് 27-നാണ് ഒരു തടവുകാരൻ മരണപ്പെട്ടതായുള്ള വിവരങ്ങൾ സോഷ്യൽ മീഡിയ വഴി യൂണിറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്. അതേ ദിവസം തന്നെ നാഷണൽ ഇന്റലിജൻസ് ഏജൻസി ഇൻസ്‌പെക്ടർ ജനറലിൽ നിന്നും സംഭവത്തെക്കുറിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായും യൂണിറ്റ് വ്യക്തമാക്കി.
നിയമപരമായ അധികാരപരിധിയിൽ നിന്നുകൊണ്ട് സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിനായി വിപുലമായ നടപടികളാണ് യൂണിറ്റ് സ്വീകരിച്ചിരിക്കുന്നത്. പരാതി ലഭിച്ച ഉടൻ തന്നെ പ്രാഥമിക അന്വേഷണങ്ങൾ പൂർത്തിയാക്കുകയും തെളിവുകൾ ശേഖരിക്കാൻ ആരംഭിക്കുകയും ചെയ്തു. മരണകാരണത്തെക്കുറിച്ചും മറ്റ് സാഹചര്യങ്ങളെക്കുറിച്ചും വിശദമായ പരിശോധനകൾ നടന്നു വരികയാണ്. സുതാര്യമായ രീതിയിൽ അന്വേഷണം പൂർത്തിയാക്കുമെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
്േ്േ്
