രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും സുരക്ഷ ഉറപ്പാക്കും; അപ്പോസ്തലിക്ക് വികാറുമായി കൂടിക്കാഴ്ച നടത്തി ബഹ്റൈൻ കിരീടാവകാശി


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: മേഖലയിൽ നിലനിൽക്കുന്ന ഇറാൻ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, ബഹ്‌റൈനിലെ മുഴുവൻ സ്വദേശികൾക്കും താമസക്കാർക്കും സംരക്ഷണം നൽകുമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഉറപ്പുനൽകി. ഔർ ലേഡി ഓഫ് അറേബ്യ കത്തീഡ്രലിൽ നോർത്തേൺ അറേബ്യ അപ്പോസ്തലിക് വികാർ ആൽദോ ബെറാർഡി അടക്കമുള്ള വരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്തിന് നേരെയുണ്ടാകുന്ന പുറത്തുനിന്നുള്ള ഭീഷണികളെയും ആക്രമണങ്ങളെയും നേരിടുമ്പോൾ എല്ലാ വിഭാഗം ജനങ്ങളുടെയും സുരക്ഷയ്ക്കാണ് മുൻഗണനയെന്ന് അദ്ദേഹം പറഞ്ഞു. ബഹ്‌റൈന്റെ സഹിഷ്ണുതയുടെയും മതസൗഹാർദ്ദത്തിന്റെയും പാരമ്പര്യം ഉയർത്തിപ്പിടിച്ച അദ്ദേഹം, പ്രതിസന്ധി ഘട്ടങ്ങളിൽ ഒത്തൊരുമയോടെ നിൽക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.

മതനേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ രാജ്യത്തിന്റെ സമാധാനത്തിനും സുരക്ഷിതത്വത്തിനും വേണ്ടി അദ്ദേഹം സംസാരിച്ചു. ഏത് സാഹചര്യത്തെയും നേരിടാൻ ബഹ്‌റൈൻ സജ്ജമാണെന്നും ഭരണകൂടം ജനങ്ങൾക്കൊപ്പം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

aa

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed