രാജ്യത്തോടുള്ള കടമ നിറവേറ്റണം : മതപണ്ഡിതരെയും പ്രമുഖരെയും കണ്ട് ബഹ്റൈൻ കിരീടാവകാശി
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ പതാകയ്ക്ക് കീഴിൽ എല്ലാവരും ഒന്നിച്ച് അണിനിരക്കണമെന്നും ഇത് മതപരവും ചരിത്രപരവും സാമൂഹികവുമായ വലിയൊരു കടമയാണെന്നും ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ. അഹമ്മദ് അൽ ഫത്തേ ഇസ്ലാമിക് സെന്ററിൽ മതപണ്ഡിതരുമായും പ്രമുഖ വ്യക്തിത്വങ്ങളുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം ഊന്നിപ്പറഞ്ഞത്.
ദേശീയ ഐക്യത്തിന്റെയും ഒത്തൊരുമയുടെയും പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിൽ മതപണ്ഡിതർക്കുള്ള പങ്കിനെ അദ്ദേഹം പ്രശംസിച്ചു. വെല്ലുവിളികൾ നിറഞ്ഞ സാഹചര്യങ്ങളിൽ രാജ്യത്തോടുള്ള കൂറും ഐക്യദാർഢ്യവുമാണ് ബഹ്‌റൈന്റെ കരുത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും ജനങ്ങൾക്കിടയിൽ സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശം എത്തിക്കാനും മതനേതാക്കൾക്ക് സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
aaa
aaa


