ഡിജിറ്റൽ സുരക്ഷ ശക്തമാക്കാൻ നാഷണൽ സൈബർ സെക്യൂരിറ്റി സെന്ററിന്റെ അടിയന്തര നിർദ്ദേശങ്ങൾ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: രാജ്യത്ത് നിലനിൽക്കുന്ന അസാധാരണ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, സൈബർ ആക്രമണങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും ഡിജിറ്റൽ സുരക്ഷാ സംവിധാനങ്ങൾ കർശനമാക്കണമെന്നും നാഷണൽ സൈബർ സെക്യൂരിറ്റി സെന്റർ (NCSC) നിർദ്ദേശിച്ചു. സർക്കാർ സ്ഥാപനങ്ങൾക്കും സ്വകാര്യ മേഖലയ്ക്കും പൊതുജനങ്ങൾക്കുമായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങളാണ് സെന്റർ പുറപ്പെടുവിച്ചിരിക്കുന്നത്.
സൈബർ മേഖലയിലെ ഭീഷണികൾ മുൻകൂട്ടി തിരിച്ചറിയാനും പ്രതിരോധിക്കാനും ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് അധികൃതർ ഊന്നിപ്പറഞ്ഞു. സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക, പാസ്‌വേഡുകൾ ഇടയ്ക്കിടെ മാറ്റുക, ഔദ്യോഗിക വിവരങ്ങൾ കൈമാറുമ്പോൾ സുരക്ഷിതമായ പ്ലാറ്റ്‌ഫോമുകൾ മാത്രം ഉപയോഗിക്കുക തുടങ്ങിയവയാണ് പ്രധാന നിർദ്ദേശങ്ങൾ. വിവരങ്ങൾ ചോരുന്നത് തടയാൻ അത്യാധുനിക സുരക്ഷാ സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കണമെന്നും സൈബർ സുരക്ഷാ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
aa
aa
aa
aa
aa
aa


