മുഹറഖിലെ ആക്രമണത്തിൽ പരിക്കേറ്റവരെ സന്ദർശിച്ച് ബിഗ്രേഡിയർ ജനറൽ ഡോ. ഷെയ്ഖ് ഫഹദ്


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: മുഹറഖിലെ സർവ്വകലാശാലയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ റോയൽ മെഡിക്കൽ സർവീസസ് കമാൻഡർ ബ്രിഗേഡിയർ ജനറൽ ഡോ. ഷെയ്ഖ് ഫഹദ് ബിൻ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ സന്ദർശിച്ചു. കിംഗ് ഹമദ് സർവ്വകലാശാല ആശുപത്രിയിൽ നേരിട്ടെത്തിയ അദ്ദേഹം പരിക്കേറ്റവരുടെ ആരോഗ്യനിലയും അവർക്ക് നൽകുന്ന ചികിത്സാ രീതികളും വിലയിരുത്തി.

പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ വൈദ്യസഹായവും പരിചരണവും ഉറപ്പാക്കാൻ മെഡിക്കൽ - നഴ്സിംഗ് വിഭാഗങ്ങൾ പൂർണ്ണമായി സജ്ജമാണെന്ന് സന്ദർശന വേളയിൽ അദ്ദേഹം വ്യക്തമാക്കി. നിലവിൽ പരിക്കേറ്റവരുടെ ആരോഗ്യനില സുസ്ഥിരമാണെന്നും ഇരുപത്തിനാല് മണിക്കൂറും ഇവരെ നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഇവർ എത്രയും വേഗം രോഗമുക്തി നേടി സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുന്നത് ഉറപ്പാക്കാൻ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.

article-image

റോയൽ മെഡിക്കൽ സർവീസസിന് കീഴിലുള്ള എല്ലാ ആശുപത്രികളും മെഡിക്കൽ സെന്ററുകളും ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ സജ്ജമാണ്. കിംഗ് ഹമദ് സർവ്വകലാശാല ആശുപത്രിയിലെ മെഡിക്കൽ ടീമുകൾ കാണിക്കുന്ന പ്രൊഫഷണലിസത്തെയും കൃത്യനിഷ്ഠയെയും അദ്ദേഹം പ്രശംസിച്ചു.

മെഡിക്കൽ സർവീസസ് കമാൻഡറുടെ സന്ദർശനത്തിലും നേരിട്ടുള്ള മേൽനോട്ടത്തിലും പരിക്കേറ്റവരും അവരുടെ കുടുംബാംഗങ്ങളും നന്ദി അറിയിച്ചു. കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ കമാൻഡർ കേണൽ ഡോ. ഷെയ്ഖ് സൽമാൻ ബിൻ മുഹമ്മദ് ബിൻ അബ്ദുള്ള അൽ ഖലീഫ, പ്രൊഫസർ സമീർ അൽ അതൂം എന്നിവരും സന്ദർശന വേളയിൽ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed