ജലശുദ്ധീകരണ ശാലയ്ക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണമെന്ന് ബഹ്റൈൻ അഭ്യന്തര മന്ത്രാലയം
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: രാജ്യത്തെ സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ജലശുദ്ധീകരണ ശാലയ്ക്ക് (Water Desalination Plant) നാശനഷ്ടങ്ങൾ സംഭവിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനവാസ മേഖലകൾക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെ നടത്തിയ ഈ വിവേചനരഹിതമായ ബോംബാക്രമണം വലിയ തോതിലുള്ള ഭൗതിക നാശനഷ്ടങ്ങൾക്ക് കാരണമായിട്ടുണ്ട്.
രാജ്യത്തെ പ്രധാന ജലസ്രോതസ്സുകളിൽ ഒന്നിനെ ലക്ഷ്യമിട്ടുണ്ടായ ഈ ആക്രമണം അതീവ ഗൗരവകരമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ പ്ലാന്റിന്റെ ചില ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. സിവിലിയൻമാരുടെ ജീവനും സ്വത്തിനും ഭീഷണിയുയർത്തുന്ന ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്നും സ്ഥിതിഗതികൾ വിലയിരുത്തി വരികയാണെന്നും അധികൃതർ കൂട്ടിചേർത്തു.
സംഭവസ്ഥലത്ത് സുരക്ഷാ പരിശോധനകൾ പുരോഗമിക്കുകയാണ്. പ്ലാന്റിന്റെ പ്രവർത്തനം സാധാരണ നിലയിലാക്കാനുള്ള നടപടികൾ ആരംഭിച്ചതായും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
adswads


