സംഘർഷങ്ങൾക്കിടയിലും പ്രാർത്ഥനനിരതരായി വിശ്വാസികൾ ; ബഹ്‌റൈനിൽ തറാവീഹ് നമസ്‌കാരം തുടരുന്നു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: വിശുദ്ധ റമദാൻ മാസത്തിലെ രാത്രികളിൽ ബഹ്‌റൈനിലെ പള്ളികളിൽ തറാവീഹ് നമസ്‌കാരം സമാധാനപരവും ശാന്തവുമായ അന്തരീക്ഷത്തിൽ തുടരുന്നു. ബന്ധപ്പെട്ട അധികൃതർ നൽകിയിട്ടുള്ള നിർദ്ദേശങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പൂർണ്ണമായും പാലിച്ചുകൊണ്ട് തറാവീഹ് നമസ്‌കാരത്തിൽ പങ്കെടുക്കാൻ വലിയ തോതിലുള്ള വിശ്വാസികളാണ് പള്ളികളിലെത്തുന്നത്.

article-image

ഇതുമായി ബന്ധപ്പെട്ട് സുന്നി ഔഖാഫ് ജനറൽ ഡയറക്ടറേറ്റ് പള്ളി ഇമാമുമാർക്കും മുഅദ്ദിൻമാർക്കും പ്രത്യേക സർക്കുലർ പുറപ്പെടുവിച്ചു. അഞ്ച് നേരത്തെ നമസ്‌കാരവും തറാവീഹ് നമസ്‌കാരവും പതിവുപോലെ തന്നെ തുടരുമെന്ന് സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, നിലവിലെ സാഹചര്യത്തിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനും വിശ്വാസികൾക്കിടയിൽ സമാധാനത്തിന്റെയും പ്രശാന്തതയുടെയും സന്ദേശങ്ങൾ പ്രചരിപ്പിക്കാനും നിർദ്ദേശമുണ്ട്.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed