പൊതുജനങ്ങൾക്ക് ശല്യം; വാഹനങ്ങൾ പിടിച്ചെടുത്തു, ഡ്രൈവർമാർ കസ്റ്റഡിയിൽ


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: വാഹനങ്ങൾ ഉപയോഗിച്ച് അമിത ശബ്ദമുണ്ടാക്കി പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കിയതിനും പരിഭ്രാന്തി പടർത്തിയതിനും ബഹ്‌റൈനിൽ നിരവധി ഡ്രൈവർമാരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ വാഹനങ്ങൾ 60 ദിവസത്തേക്ക് കണ്ടുകെട്ടി.

article-image

പൗരന്മാരുടെയും താമസക്കാരുടെയും സമാധാനജീവിതം തടസ്സപ്പെടുത്തുകയും പൊതുസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുകയും ചെയ്തതിനാണ് നടപടി. നിയമലംഘകർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി. പൊതുസ്ഥലങ്ങളിൽ ഇത്തരം നിയമവിരുദ്ധമായ പ്രവൃത്തികൾ അനുവദിക്കില്ലെന്നും പരിശോധനകൾ കർശനമായി തുടരുമെന്നും ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽകി.

article-image

aa

article-image

aa

article-image

aa

article-image

aa

article-image

aa

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed