കെ.എസ്.സി.എ സ്പീക്കേഴ്സ് ഫോറം 'പ്രസംഗ കളരി' 84-ാം യോഗം സംഘടിപ്പിച്ചു
ശാരിക
മനാമ: കേരള സോഷ്യൽ & കൾച്ചറൽ അസോസിയേഷൻ (KSCA) സാഹിത്യ വിഭാഗത്തിന് കീഴിലുള്ള സ്പീക്കേഴ്സ് ഫോറം സംഘടിപ്പിച്ച 'പ്രസംഗ കളരി' സീസൺ 5-ലെ 84-ാമത് യോഗം വിജയകരമായി സംഘടിപ്പിച്ചു. ഗുദൈബിയയിലെ കെ.എസ്.സി.എ ഹാളിൽ നടന്ന പരിപാടിയിൽ മലയാളം പ്രസംഗ പരിശീലനത്തിനും വ്യക്തിത്വ വികസനത്തിനും മുൻഗണന നൽകുന്ന വിവിധ അവതരണങ്ങൾ നടന്നു.
സാബു പാലാ മുഖ്യ അവതാരകനായിരുന്ന പരിപാടിയിൽ സന്ധ്യ ബിനോജ് നിമിഷ പ്രസംഗ അവതരണത്തിന് നേതൃത്വം നൽകി. ബിജു ജി. പിള്ള, സജിത്ത്, ഷൈജു മാത്യു എന്നിവർ വിഷയാവതരണങ്ങൾ നടത്തി. അവതരണങ്ങളുടെ അവലോകനം വിശ്വനാഥൻ, ജിഷ്ണു സുരേഷ്, ജോസഫ് മാത്യു എന്നിവർ നിർവ്വഹിച്ചു.
പ്രദീപ് പുറവങ്കര പൊതുവിലയിരുത്തലും, രതി ചന്ദ്രൻ വ്യാകരണ പാലനവും, സജി എം. നായർ ശബ്ദ നിരീക്ഷണവും നിർവ്വഹിച്ചപ്പോൾ അജീഷ് പിള്ള സമയപാലകനായി പ്രവർത്തിച്ചു. കെ.എസ്.സി.എ പ്രസിഡന്റ് രാജേഷ് നമ്പ്യാർ, സ്പീക്കേഴ്സ് ഫോറം പ്രസിഡന്റ് ജയശങ്കർ സി. നായർ, മനോജ് നമ്പ്യാർ എന്നിവരുൾപ്പെടെ സംഘടനയുടെ പ്രധാന ഭാരവാഹികളും മറ്റ് അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി.
sdfdfs

