ലോകസമാധാനത്തിനായി ആഗോള ദൈവദശക പാരായണം; ബഹ്‌റൈൻ എസ്.എൻ.സി.എസും പങ്കാളികളായി


പ്രദീപ് പുറവങ്കര

മനാമ: ലോകസമാധാനവും മാനവ സാഹോദര്യവും കാംക്ഷിച്ചുകൊണ്ട് ശ്രീനാരായണ ഗുരുദേവന്റെ സാർവലൗകിക പ്രാർത്ഥനയായ 'ദൈവദശകം' ഒരേസമയം ലോകമെമ്പാടും ആലപിച്ച ചരിത്രമുഹൂർത്തത്തിൽ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയും (SNCS) പങ്കാളികളായി. ഒക്ടോബർ 25-ന് നടന്ന ആഗോള പ്രാർത്ഥനാ സംഗമത്തിൽ ലോകത്തിലെ അമ്പതിലേറെ രാജ്യങ്ങളിൽ നിന്നായി പത്തു ലക്ഷത്തിലധികം ആളുകളാണ് ഒരേ മനസ്സോടെ കണ്ണികളായത്. ജർമ്മനി ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ശ്രീനാരായണ ഫോറം ഫോർ യൂണിവേഴ്സൽ ബ്രദർഹുഡ്' സംഘടനയുടെയും അതിൻ്റെ ചെയർമാൻ ഡോ. വരുൺ രാധാകൃഷ്ണന്റെയും നേതൃത്വത്തിലാണ് ഈ മഹത്തായ സംരംഭം സംഘടിപ്പിച്ചത്.

ഗുരുദേവന്റെ സമാധാന സന്ദേശം ലോകത്തെമ്പാടും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഈ ചരിത്ര പ്രാർത്ഥനാ സംഗമത്തിൽ പങ്കാളികളാകാൻ സാധിച്ചത് അതിരറ്റ അഭിമാന നിമിഷമാണെന്ന് എസ്.എൻ.സി.എസ് ഭാരവാഹികൾ വ്യക്തമാക്കി. അശാന്തി നിറഞ്ഞ ഇന്നത്തെ ലോകസാഹചര്യത്തിൽ ജാതിമത ദേശ അതിർവരമ്പുകൾക്കതീതമായി പ്രാർത്ഥിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് അറിയിച്ച ഭാരവാഹികൾ, ആഗോള സംഗമം വിജയകരമായി സംഘടിപ്പിച്ച ഡോ. വരുൺ രാധാകൃഷ്ണനും സംഘാടകർക്കും പ്രത്യേക നന്ദിയും അഭിനന്ദനങ്ങളും അറിയിച്ചു.

article-image

esfes

You might also like

  • Lulu Exchange
  • Straight Forward

Most Viewed