ഖമേനി കൊല്ലപ്പെട്ടെന്ന് ഡൊണാൾഡ് ട്രംപ്
പ്രദീപ് പുറവങ്കര
ടെഹ്‌റാൻ/വാഷിംഗ്ടൺ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിലെ ഇസ്ലാമിക് ഭരണകൂടത്തെ താഴെയിറക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ സമാനതകളില്ലാത്ത വ്യോമാക്രമണത്തിന് പിന്നാലെയാണ് ഈ പ്രഖ്യാപനം.
ചരിത്രത്തിലെ ഏറ്റവും ക്രൂരനായ വ്യക്തികളിൽ ഒരാളായ ഖമേനി അന്തരിച്ചുവെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് അറിയിച്ചത്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഈ കാര്യം നേരത്തെ സൂചിപ്പിച്ചിരുന്നു. ഇറാനിലെ ജനങ്ങൾ ഈ അവസരം വിനിയോഗിച്ച് ഭരണകൂടത്തെ അട്ടിമറിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തിട്ടുണ്ട്. ഖമേനിയുടെ ഉപദേശകൻ അലി ഷംഖാനിയും റെവല്യൂഷണറി ഗാർഡ്സ് തലവൻ ജനറൽ മുഹമ്മദ് പാക്പൂറും കൊല്ലപ്പെട്ടതായും ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ തങ്ങളുടെ നേതാക്കൾ സുരക്ഷിതരാണെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രാലയം അവകാശപ്പെടുന്നത്.
aa


