ഇറാന്റെ ആക്രമണത്തെ പ്രതിരോധിച്ച് ബഹ്‌റൈൻ; 45 മിസൈലുകളും 9 ഡ്രോണുകളും വെടിവെച്ചിട്ടു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈന് നേരെ ഇറാൻ നടത്തിയ വ്യോമാക്രമണങ്ങളെ പ്രതിരോധിച്ച് ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് . രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇടപെട്ട് ശത്രുരാജ്യം തൊടുത്തുവിട്ട 45 മിസൈലുകളും 9 ഡ്രോണുകളും തകർത്തതായി ബിഡിഎഫ് ജനറൽ കമാൻഡ് അറിയിച്ചു. ഇതിൽ വിനാശകാരികളായ 'ഷാഹെദ് 136' (Shahed 136) ഡ്രോണുകളും ഉൾപ്പെടുന്നു.

രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഏത് സാഹചര്യത്തെയും നേരിടാൻ പ്രതിരോധ സംവിധാനങ്ങൾ പൂർണ്ണ സജ്ജമാണെന്ന് ജനറൽ കമാൻഡ് ഉറപ്പുനൽകി. ആക്രമണം നടന്ന സ്ഥലങ്ങളിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രത്യേക ഫീൽഡ് ടീമുകൾ പരിശോധന തുടരുകയാണ്. രാജ്യത്തിന്റെ സ്ഥിരത തകർക്കാൻ ശ്രമിക്കുന്ന ഏത് കടന്നുകയറ്റത്തെയും പരാജയപ്പെടുത്താൻ തങ്ങളുടെ സൈനികർക്ക് കരുത്തുണ്ടെന്നും ബിഡിഎഫ് വ്യക്തമാക്കി.

നിലവിലെ സാഹചര്യം കണക്കിലെടുത്ത് പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ ആരും വീടിന് പുറത്തിറങ്ങരുത്. അഭ്യൂഹങ്ങളും തെറ്റായ വാർത്തകളും പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. കൂടാതെ, മിസൈൽ അവശിഷ്ടങ്ങൾ വീണ സ്ഥലങ്ങളിൽ നിന്ന് പൊതുജനങ്ങൾ പൂർണ്ണമായും വിട്ടുനിൽക്കണമെന്നും അറിയിപ്പിൽ പറയുന്നു.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed