മേഖലയിൽ സംഘർഷം; ബഹ്‌റൈനിൽ ജാഗ്രതാ നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രാലയം


പ്രദീപ് പുറവങ്കര

മനാമ: മേഖലയിൽ ഉടലെടുത്തിരിക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ബഹ്‌റൈനിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അപായ സൈറണുകൾ (Siren Alert) മുഴക്കി ജനങ്ങൾക്ക് മുൻകരുതൽ സന്ദേശം നൽകി.

മേഖലയിലെ യുദ്ധസമാനമായ സാഹചര്യങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും പൗരന്മാരും താമസക്കാരും അതീവ ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നുള്ള അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സുരക്ഷാ സേന സജ്ജമാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിനോടകം തന്നെ അമേരിക്കൻ എംബസി ഉൾപ്പെടെയുള്ള വിദേശ കാര്യാലയങ്ങൾ തങ്ങളുടെ പൗരന്മാർക്ക് സമാനമായ ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed