തൊഴിലാളികൾക്ക് ശീതകാല കിറ്റുകൾ വിതരണം ചെയ്ത് ടീം യൂണിബ്
പ്രദീപ് പുറവങ്കര I ബഹ്റൈൻ:
ബഹ്‌റൈനിലെ കടുത്ത തണുപ്പിനെ നേരിടാൻ പ്രയാസപ്പെടുന്ന തൊഴിലാളികൾക്ക് കരുതലുമായി ടീം യൂണിബ് രംഗത്ത്. 2026-ലെ സംഘടനയുടെ ആദ്യ സാമൂഹ്യ സേവന പരിപാടിയുടെ ഭാഗമായി 'Wrapping the Hope Around Those Who Need It Most' എന്ന ശീർഷകത്തിലാണ് ഇവർ തൊഴിലാളികൾക്കായി ശീതകാല കിറ്റുകൾ വിതരണം ചെയ്തത്.
ഏകദേശം അൻപതോളം തൊഴിലാളികൾക്കാണ് തണുപ്പിനെ പ്രതിരോധിക്കാൻ ആവശ്യമായ വസ്ത്രങ്ങളും മറ്റ് ഉപകരണങ്ങളും അടങ്ങിയ കിറ്റുകൾ കൈമാറിയത്. ‘ലൈറ്റ് ഓഫ് കൈൻഡ്നസ് ആൻഡ് സോഷ്യൽ അസിസ്റ്റൻസ് ഡ്രൈവ്’ സ്ഥാപകൻ മിസ്റ്റർ സയ്യദ് ഹനീഫ് പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് രമ്യ ഗിരീഷ്, ആര്യ രാജേഷ്, ജയ്സി ജയചന്ദ്രൻ എന്നിവർ മുഖ്യ കോർഡിനേറ്റർമാരായി നേതൃത്വം നൽകി. UNIB എക്സിക്യൂട്ടീവ് അംഗങ്ങളായ അനു ഷജിത്ത് (സെക്രട്ടറി), അപർണ ചന്ദ്രൻ, സുചിത്ര രാജീവ്, വിശാൽ മുല്ലശേരിൽ, ലൗലി ജെയിംസ്, സുചി, ശ്വേത പുനിത് എന്നിവർ പരിപാടിയിൽ സജീവമായി പങ്കെടുത്തു.
dsdsdfsf


