ഒ.ഐ.സി.സി വനിതാ വിഭാഗം മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു; മുന്നൂറിലധികം പേർ പങ്കെടുത്തു


പ്രദീപ് പുറവങ്കര I ബഹ്റൈൻ:

മനാമ: ഒ.ഐ.സി.സി വനിതാ വിഭാഗം മനാമ അൽ ഹിലാൽ മെഡിക്കൽ സെന്ററുമായി സഹകരിച്ച് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മുന്നൂറിലധികം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു. രാവിലെ ഏഴ് മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ നടന്ന ക്യാമ്പിൽ പങ്കെടുത്തവർക്ക് രക്തപരിശോധന ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭ്യമായിരുന്നു.

article-image

ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. ഗോപിനാഥ മേനോൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വനിതാ വിഭാഗം പ്രസിഡന്റ് മിനി മാത്യു സ്വാഗതവും സിജി തോമസ് നന്ദിയും രേഖപ്പെടുത്തി.

article-image

ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ, കെ.എം.സി.സി ജനറൽ സെക്രട്ടറി ഷംസുദ്ദീൻ വെള്ളിക്കുളങ്ങര, ഡോ. ബാബു രാമചന്ദ്രൻ എന്നിവരുൾപ്പെടെ ഒട്ടേറെ സാമൂഹിക-സാംസ്‌കാരിക നേതാക്കൾ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. ലേഡീസ് വിങ് ഭാരവാഹികളായ മിനി മാത്യു, ആനി അനു എന്നിവർ കോർഡിനേറ്റർമാരായ ക്യാമ്പിന് വനിതാ വിഭാഗത്തിലെ മറ്റ് നിരവധി നേതാക്കളും വിവിധ ജില്ലാ കമ്മിറ്റികളും സജീവമായ പിന്തുണയും നേതൃത്വവും നൽകി.

article-image

fsfs

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed