കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷൻ വിദ്യാർഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര I ബഹ്റൈൻ:

മനാമ: ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷൻ (കെ.ഡി.പി.എ) വിദ്യാർഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം മനോജ് മയ്യന്നൂർ നിർവഹിച്ചു. ഇന്ത്യൻ ചരിത്രത്തെ ആസ്പദമാക്കി നടന്ന മത്സരത്തിന് സുരേഷ് പി.പി ക്വിസ് മാസ്റ്ററായി നേതൃത്വം നൽകി.

ബഹ്‌റൈനിലെ പ്രവാസി മലയാളി കുടുംബങ്ങളിൽ നിന്നുള്ള നിരവധി വിദ്യാർഥികൾ ആവേശപൂർവ്വം മത്സരത്തിൽ പങ്കെടുത്തു. വിജയികളായ വിദ്യാർഥികളെ കെ.ഡി.പി.എ എക്സിക്യൂട്ടീവ് അംഗങ്ങൾ ട്രോഫികൾ നൽകി അനുമോദിച്ചു. കുട്ടികളിൽ ദേശസ്നേഹവും പൊതുവിജ്ഞാനവും വളർത്തുന്നതിനായി ഇത്തരം പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

article-image

sfgdsf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed