പൈതൃകപ്പെരുമയുമായി മുഹറഖ് നൈറ്റ്സ് ഫെസ്റ്റിവലിന് സമാപനം


പ്രദീപ് പുറവങ്കര / മനാമ

ബഹ്റൈൻ അതോറിറ്റി ഫോർ കൾചർ ആന്റ് ആന്റിക്വിറ്റീസ് (ബി.എ.സി.എ) സംഘടിപ്പിച്ച നാലാമത് 'മുഹറഖ് നൈറ്റ്സ്' ഫെസ്റ്റിവലിന് ഉജ്ജ്വല സമാപനം. ബു മാഹിർ സീഷോർ മുതൽ സിയാദി മജ്ലിസ് വരെയുള്ള പേളിംഗ് പാതയിലുടനീളം പൈതൃകവും ആധുനികതയും സമ്മേളിച്ച വിപുലമായ ആഘോഷങ്ങളാണ് അരങ്ങേറിയത്.

560ലധികം വൈവിധ്യമാർന്ന കലാപരിപാടികളും 800ലധികം സംഗീത പ്രകടനങ്ങളും ഉൾപ്പെട്ട ഫെസ്റ്റിവലിൽ സ്വദേശികളും വിദേശികളുമായ ആയിരക്കണക്കിന് സന്ദർശകർ പങ്കെടുത്തു. പ്രദർശനങ്ങൾ, സാംസ്കാരിക ടൂറുകൾ, ശിൽപശാലകൾ എന്നിവയിലൂടെ മുഹറഖിന്റെ ചരിത്രപരമായ പ്രാധാന്യത്തെ പുനരാവിഷ്കരിക്കാൻ ഈ ഉത്സവത്തിന് സാധിച്ചു.

മുഹറഖ് നൈറ്റ്സിന് നൽകിയ പിന്തുണയ്ക്ക് ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവിനോട് ബി.എ.സി.എ. പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ അഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ നന്ദി അറിയിച്ചു. പുതിയ തലമുറയെ രാജ്യത്തിന്റെ പൈതൃകവുമായി ബന്ധിപ്പിക്കുന്നതിനും സാംസ്കാരിക മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്നതിനും ഇത്തരം വേദികൾ സഹായകമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

article-image

sdfsf

You might also like

  • Straight Forward

Most Viewed