ഐ.സി.ആർ.എഫ് സ്പെക്ട്ര കലണ്ടർ 2026 പുറത്തിറക്കി


പ്രദീപ് പുറവങ്കര/മനാമ

ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ (ഐ.സി.ആർ.എഫ്) ബഹ്‌റൈൻ സംഘടിപ്പിച്ച ഫേബർ-കാസ്റ്റൽ സ്പെക്ട്ര കലണ്ടർ 2026 പുറത്തിറക്കി. ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐ.സി.ആർ.എഫ് ചെയർമാൻ അഡ്വ. വി.കെ. തോമസും ജനറൽ സെക്രട്ടറി അനീഷ് ശ്രീധരനും ചേർന്നാണ് കലണ്ടറുകൾ പ്രകാശനം ചെയ്തത്. ആർട്ട് കാർണിവലിലെ വിവിധ വിഭാഗങ്ങളിലെ വിജയികളുടെ കലാസൃഷ്ടികളാണ് വാൾ കലണ്ടറിലും ഡെസ്ക് കലണ്ടറിലും ഉൾപ്പെടുത്തിയിരിക്കുന്നത്. ഏകദേശം 3,000 വിദ്യാർത്ഥികൾ പങ്കെടുത്ത ബഹ്‌റൈനിലെ ഏറ്റവും വലിയ കലാമത്സരത്തിന്റെ 17-ാമത് പതിപ്പായിരുന്നു ഇത്. ഫേബർ-കാസ്റ്റൽ കൺട്രി ഹെഡ് അബ്ദുൽ ഷുക്കൂർ മുഹമ്മദ്, മലബാർ ഗോൾഡ് റീജിയണൽ മാർക്കറ്റിംഗ് ഹെഡ് മുഹമ്മദ് ഹംദാൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

article-image

dsadsds

You might also like

  • Straight Forward

Most Viewed