ഐ.വൈ.സി.സി ഹമദ് ടൗൺ ഏരിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
പ്രദീപ് പുറവങ്കര/മനാമ
ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്‌റൈൻ 2025-26 പ്രവർത്തന വർഷത്തേക്കുള്ള ഹമദ് ടൗൺ ഏരിയ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു. അബ്ദുൽ മുത്തലിബ് പ്രസിഡന്റായും ഷാജഹാൻ പി.എച്ച് സെക്രട്ടറിയായും അരുൺ കുമാർ പി.കെ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. അൻവർ കാക്കൂർ വൈസ് പ്രസിഡന്റും സനൽ ദിവാകരൻ ജോയിന്റ് സെക്രട്ടറിയുമാണ്. വാർഷിക പുനഃസംഘടനയുടെ ഭാഗമായി നടന്ന കൺവെൻഷനിലാണ് പുതിയ ഭാരവാഹികളെ നിശ്ചയിച്ചത്. ഏരിയ എക്സിക്യൂട്ടീവ് അംഗങ്ങളെയും ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളെയും ചടങ്ങിൽ പ്രഖ്യാപിച്ചു. വരും വർഷത്തെ സംഘടനാ പ്രവർത്തനങ്ങൾക്കും ശാക്തീകരണത്തിനും പുതിയ കമ്മിറ്റി നേതൃത്വം നൽകും.
sassd
