"അവൾ; പൂന്തോട്ടത്തിന്റെ സൗരഭ്യം" - പ്രഭാഷണം ശ്രദ്ധേയമായി...


പ്രദീപ് പുറവങ്കര / മനാമ

അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗത്തിന് കീഴിൽ വിസ്‌ഡം വിമൻസ് ബഹ്‌റൈൻ ചാപ്റ്റർ നടത്തിവരുന്ന പ്രബോധന പ്രവർത്തനങ്ങളുടെ ഭാഗമായി ഹൂറ റയ്യാൻ സെന്ററിൽ വനിതൾക്കായി സംഘടിപ്പിച്ച "അവൾ; പൂന്തോട്ടത്തിന്റെ സൗരഭ്യം" എന്ന പ്രഭാഷണ പരിപാടി സ്ത്രീകളുടെ പങ്കാളിത്തം കൊണ്ടും വിഷയത്തിന്റെ പ്രാധാന്യം കൊണ്ടും വ്യതിരിക്തമായി.

ഇന്നത്തെ സാമൂഹ്യ വ്യവസ്ഥയിൽ സ്ത്രീകൾക്ക് സ്വന്തം കുടുംബത്തിലും ദഅവ രംഗത്തും ഉള്ള പ്രാധാന്യത്തെക്കുറിച്ചും അവർ നിർവഹിക്കേണ്ട ബാധ്യതകളെ പറ്റിയും മറ്റും മുഖ്യ പ്രഭാഷണം നിർവ്വഹിച്ച് സംസാരിച്ച ഇബ്രാഹിം ഹുസൈൻ അൽ ഹികമി സദസ്സിനെ ഓർമ്മിപ്പിച്ചു.

സൗദി അറേബ്യയിലെ ജുബൈൽ ദഅവ & ഗൈഡൻസ് സെന്റർ പ്രബോധകനായ അദ്ദേഹം ഒരു ഹ്രസ്വ സന്ദർശനാർത്ഥം ബഹ്റൈനിൽ എത്തിയതായിരുന്നു.

article-image

fhfh

You might also like

  • Straight Forward

Most Viewed