കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീലയുടെ നിര്യാണം; കൊയിലാണ്ടിക്കൂട്ടം അനുശോചിച്ചു


പ്രദീപ് പുറവങ്കര / മനാമ

കൊയിലാണ്ടി എം.എൽ.എ ആയിരുന്ന കാനത്തിൽ ജമീലയുടെ വേർപാടിൽ കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്യൂണിറ്റി ഓൺലൈനിൽ അനുശോചനയോഗം നടത്തി. ജനപ്രതിനിധി എന്ന നിലയിൽ അവരുടെ പ്രവർത്തനമേഖലയിൽ നൽകിയ മികച്ച സേവനങ്ങളെ യോഗത്തിൽ പങ്കെടുത്തവർ സ്മരിച്ചു. കൊയിലാണ്ടി മുനിസിപ്പൽ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ യോഗത്തിൽ സംസാരിച്ചു. കാനത്തിൽ ജമീലയെന്ന ജനപ്രതിനിധി കൊയിലാണ്ടിക്ക് നൽകിയ സംഭാവനകളെ അദ്ദേഹം അനുസ്മരിച്ചു.

കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ ചെയർമാൻ ശിഹാബുദ്ദീൻ എസ്.പി.എച്ച് അനുശോചന പ്രമേയം അവതരിപ്പിച്ചു. കൊയിലാണ്ടിക്കൂട്ടവുമായി എം.എൽ.എക്ക് ഉണ്ടായിരുന്ന ഊഷ്മളമായ അടുപ്പവും, റിയാദിലേക്കും ദുബൈയിലേക്കും സംഘടനയ്ക്ക് വേണ്ടി അവർ നടത്തിയ വിദേശയാത്രകളും പ്രമേയത്തിൽ അദ്ദേഹം പ്രത്യേകം പരാമർശിച്ചു.

കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ പ്രസിഡന്റ് പവിത്രൻ കൊയിലാണ്ടി അധ്യക്ഷത വഹിച്ച യോഗത്തിൽ, ഗ്ലോബൽ ജനറൽ സെക്രെട്ടറിയും ബഹ്‌റൈൻ ചാപ്റ്റർ ചെയർമാനുമായ കെ.ടി. സലിം, ഗ്ലോബൽ കോർഡിനേറ്ററും റിയാദ് ചാപ്റ്റർ ചെയർമാനുമായ റാഫി കൊയിലാണ്ടി, കൊയിലാണ്ടി ചാപ്റ്റർ ചെയർമാൻ അസീസ് മാസ്റ്റർ, കുവൈത്ത് ചാപ്റ്റർ ചെയർമാൻ ഷാഫി കൊല്ലം, ഖത്തർ ചാപ്റ്റർ പ്രസിഡന്റ് അനിൽകുമാർ, യു.എ.ഇ ചാപ്റ്റർ പ്രതിനിധി നിസാർ കളത്തിൽ, ഡൽഹി ചാപ്റ്റർ പ്രസിഡന്റ് എ.പി. മധുസൂദനൻ, കൊയിലാണ്ടി ചാപ്റ്റർ പ്രസിഡന്റ് റഷീദ് മൂടാടി തുടങ്ങി ഗ്ലോബൽ കമ്മിറ്റിയിലെയും വിവിധ ചാപ്റ്റർ കമ്മിറ്റികളിലെയും അംഗങ്ങൾ പങ്കെടുത്തു സംസാരിച്ചു.

article-image

dfgdfg

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed