46ആമത് ജി.സി.സി. ഉച്ചകോടി നാളെ ബഹ്റൈനിൽ നടക്കും
പ്രദീപ് പുറവങ്കര / മനാമ
46ആമത് ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി.) ഉച്ചകോടി നാളെ ബഹ്റൈനിൽ നടക്കും. ബഹ്‌റൈൻ ജി.സി.സി. ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത് ഇത് എട്ടാം തവണയാണ്. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ജി.സി.സി.യിലെ രാഷ്ട്ര നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്. 1981 മേയ് 25-നാണ് ആറ് രാജ്യങ്ങൾ ചേർന്ന് ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ രൂപീകരിച്ചത്.
സൗദി അറേബ്യ, യു.എ.ഇ., ഒമാൻ, കുവൈത്ത്, ഖത്തർ, ബഹ്‌റൈൻ എന്നിവയാണ് അംഗരാജ്യങ്ങൾ. ഗൾഫ് രാജ്യങ്ങളുടെ സാമ്പത്തിക പുരോഗതിയും സൈനിക-രാഷ്ട്രീയ സഹകരണവുമാണ് ഈ രാജ്യാന്തര പ്രസ്ഥാനത്തിന്റെ മുഖ്യ ലക്ഷ്യം. സൗദി അറേബ്യയിലെ റിയാദിലാണ് ഇതിന്റെ ആസ്ഥാനം.
dsscd
