കെ.എം.സി.സി. ഈസ്റ്റ് റിഫാ ലേഡീസ് വിംഗ്: കൗൺസിൽ യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
പ്രദീപ് പുറവങ്കര / മനാമ
കെ.എം.സി.സി. ബഹ്‌റൈൻ ഈസ്റ്റ് റിഫാ ഏരിയ വനിതാവിഭാഗം കൗൺസിൽ യോഗം ഈസ്റ്റ് റിഫാ സി.എച്ച്. ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ഡോക്ടർ നസീഹ ഇസ്മായിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആയിഷ ഖിറാഅത്ത് പാരായണം ചെയ്തു. കെ.എം.സി.സി. ബഹ്‌റൈൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. അബ്ദുൽ അസീസ് കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്തു. റിഷാന ഷകീർ റിപ്പോർട്ട് അവതരിപ്പിക്കുകയും യോഗം ഐക്യകണ്ഠേന റിപ്പോർട്ട് പാസാക്കുകയും ചെയ്തു.
തുടർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിന് കെ.എം.സി.സി. വൈസ് പ്രസിഡന്റ് റഫീഖ് തോട്ടക്കര (റിട്ടേണിംഗ് ഓഫീസർ) നേതൃത്വം നൽകി. പുതിയ വനിതാ വിംഗ് ഭാരവാഹികളായി ജസ്‌ന സുഹൈൽ (പ്രസിഡന്റ്), റിഷാന ഷക്കീർ (ജനറൽ സെക്രട്ടറി), നസീറ മുഹമ്മദ് (ട്രഷറർ), ഹസ്ന സജീർ (ഓർഗനൈസിംഗ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. കൂടാതെ, ഫെബിന റിയാസ്, നജ്മ നവാസ്, നബീസതുൽ മിസ്‌രിയ നാസിർ, ഷഹലാസ് സജീർ എന്നിവരെ വൈസ് പ്രസിഡന്റുമാരായും അസൂറാ അഫ്സൽ, ഷെറീന ഖാലിദ്, സബീന റാഷിദ്, നസ്രീൻ ഇദ്രീസ് എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.
റഫീഖ് കെ, അഷ്‌റഫ് ടി.ടി., സിദ്ദിഖ് എം.കെ., ഉസ്മാൻ ടിപ്‌ടോപ്, ഷമീർ വി.എം., ഹസ്ന സജീർ, ഷാന ഷക്കീർ, സാഹിത റഹ്മാൻ എന്നിവർ യോഗത്തിന് ആശംസകൾ നേർന്നു. സജീർ സി.കെ., നാസർ ഉറുതോടി, താജുദ്ധീൻ പി. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജസ്‌ന സുഹൈൽ സ്വാഗതവും നസീറ മുഹമ്മദ് നന്ദിയും രേഖപ്പെടുത്തി.
fsdf
