എസ്ഐആർ വേണ്ട; നടപടികൾ പൂർണമായി നിർത്തിവെക്കണം: എം.വി. ഗോവിന്ദൻ സുപ്രീം കോടതിയിൽ
ഷീബ വിജയ൯
ന്യൂഡൽഹി: കേരളത്തിലെ വോട്ടർപട്ടികയിൽ നിലവിൽ ഒരു സംശയവും ഉന്നയിക്കാനില്ലെന്നും, അതുകൊണ്ട് നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് സംസ്ഥാനത്ത് എസ്ഐആർ (Special Intensive Revision) നടപ്പാക്കേണ്ട ആവശ്യമില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ചൂണ്ടിക്കാട്ടി.
തദ്ദേശ തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ എസ്ഐആർ നടപടികൾ പൂർണമായും നിർത്തിവെക്കാൻ നിർദേശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ കേരളത്തിലെ വോട്ടർപട്ടികയുടെ വിശ്വാസ്യത ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും ഗോവിന്ദൻ ഹർജിയിൽ വ്യക്തമാക്കി.
വ്യക്തമായ കാരണങ്ങൾ ഉണ്ടെങ്കിൽ മാത്രമേ തീവ്ര വോട്ടർപട്ടിക പരിഷ്കരണം നടത്തേണ്ടതുള്ളൂ എന്നാണ് നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. എന്നാൽ കേരളം ഉൾപ്പെടെ രാജ്യവ്യാപകമായി തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നടത്താനുള്ള നിർദേശത്തിൽ അതിനുള്ള കാരണം രേഖാമൂലം വിശദീകരിച്ചിട്ടില്ല. അതിനാൽ, കേരളത്തിൽ ഇപ്പോൾ നടക്കുന്ന എസ്ഐആർ നിയമത്തിൻ്റെ കണ്ണിൽ നിലനിൽക്കുന്നതല്ലെന്നും എം.വി. ഗോവിന്ദൻ ഹർജിയിൽ ചൂണ്ടിക്കാട്ടി. അഭിഭാഷകൻ ജി. പ്രകാശ് മുഖേനയാണ് ഹർജി സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്.
asasssasaf
