പാക്ട് കായിക മേള ശ്രദ്ധേയമായി
പ്രദീപ് പുറവങ്കര
മനാമ: പാലക്കാട് ആർട്‌സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട്) സംഘടിപ്പിച്ച വാർഷിക കായിക മേള പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ജീവിതശൈലീ രോഗങ്ങൾ പ്രവാസികൾക്കിടയിൽ വർധിച്ചുവരുന്ന ഈ സാഹചര്യത്തിൽ, വ്യായാമത്തെയും കായിക രംഗത്തെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പാക്ട് എല്ലാ വർഷവും കായിക മേള സംഘടിപ്പിക്കുന്നത്. ഇത്തവണയും മികച്ച ആവേശവും പിന്തുണയുമാണ് മേളയ്ക്ക് ലഭിച്ചത്. നാല് ഗ്രൂപ്പുകളിലായി ഇരുന്നൂറിലധികം പേർ വിവിധ മത്സര ഇനങ്ങളിൽ പങ്കെടുത്തു.
sdfgsfg
sdsd
asdsd
sdfsdf
dsfsdf
പാക്ട് പ്രസിഡന്റ് അശോക് കുമാർ അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി ശിവദാസ് നായർ സ്വാഗതം പറഞ്ഞു. ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ജോസഫ് ജോയ് കായിക മേള ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനത്തിൽ കെ.എസ്.ഇ.ബി. ഡയറക്ടർ അഡ്വ. മുരുകദാസ് മുഖ്യാതിഥിയായി പങ്കെടുത്തു. പ്രവാസ ലോകത്തും കായിക രംഗത്തെ പ്രോത്സാഹിപ്പിക്കാൻ പാക്ട് നടത്തുന്ന ശ്രമങ്ങൾ മാതൃകപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തുടർന്ന് വിജയികൾക്കുള്ള സമ്മാനദാനവും അഡ്വ. മുരുകദാസ് നിർവ്വഹിച്ചു.
പാക്ട് ചീഫ് കോർഡിനേറ്റർ ജ്യോതി മേനോൻ, ധന്യ രാഹുൽ, സുധീർ, സജിത സതീഷ്, ഉഷ സുരേഷ്, സതീഷ് ഗോപാലകൃഷ്ണൻ, മൂർത്തി നൂറണി, ജഗദീഷ് കുമാർ, ഗോപാലകൃഷ്ണൻ, ദീപക് വിജയൻ, രാംദാസ് നായർ, അനിൽ കുമാർ, അശോകൻ മണ്ണിൽ, സൽമാനുൽ ഫാരിസ് എന്നിവർ കായികമേളയ്ക്ക് നേതൃത്വം നൽകി. രവി മാരാത്ത് നന്ദി പറഞ്ഞു.
fsdfsf
