ബഹ്‌റൈനിൽ തണുപ്പ് കൂടുന്നു; താപനില 18 ഡിഗ്രിയിലേക്ക് കുറയും
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ ശൈത്യകാലത്തിലേക്ക് അടുക്കുന്നതോടെ രാജ്യത്തെ കാലാവസ്ഥയിൽ കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. തണുപ്പിനെ സ്വാഗതം ചെയ്യാനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങാൻ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഗതാഗത, ടെലികമ്യൂണിക്കേഷൻസ് മന്ത്രാലയത്തിന് കീഴിലുള്ള കാലാവസ്ഥാ വിഭാഗം പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ഈ വെള്ളിയാഴ്ച രാത്രിയിലെ താപനില 18 ഡിഗ്രി സെൽഷ്യസ് ആയി കുറയാൻ സാധ്യതയുണ്ട്.
പകൽ സമയത്ത് താപനില 30 ഡിഗ്രിയിൽ തുടരുമെങ്കിലും, രാത്രിയിൽ അനുഭവപ്പെടുന്ന ഈ കുറവ് രാജ്യത്ത് തണുപ്പ് വർധിപ്പിക്കും. ചൂടുള്ള മാസങ്ങൾക്ക് ശേഷമുള്ള ഈ കാലാവസ്ഥാ മാറ്റം ബഹ്‌റൈനിൽ സുഖകരമായ അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കും.
പൊതുജനങ്ങൾ തണുപ്പിൽ നിന്നും സംരക്ഷണം നേടാനുള്ള മുൻകരുതലുകൾ എടുക്കണമെന്ന് കാലാവസ്ഥാ വിഭാഗം നിർദേശിച്ചു.
szfzd
