ഒ.ഐ.സി.സി. കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി രൂപവത്കരിച്ചു

പ്രദീപ് പുറവങ്കര
മനാമ I ബഹ്‌റൈൻ ഒ.ഐ.സി.സി. കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി രൂപവത്കരിച്ചു. ഫാസിൽ മുഹമ്മദ് (പ്രസിഡന്റ്), ബിജു കൊയിലാണ്ടി (ജനറൽ സെക്രട്ടറി), അഷ്‌റഫ് കാപ്പാട് (ട്രഷറർ) എന്നിവർ നേതൃത്വം നൽകുന്ന 18 അംഗ കമ്മിറ്റിയാണ് നിലവിൽ വന്നത്.
കമ്മിറ്റി ഭാരവാഹികൾ:
* വൈസ് പ്രസിഡന്റുമാർ: റോഷൻ പുനത്തിൽ, മുസ്തഫ കാപ്പാട്.
* സെക്രട്ടറിമാർ: നൗഫൽ നന്തി, ഇസ്മായിൽ തയ്യിൽ.
* അസിസ്റ്റന്റ് ട്രഷറർ: സഹീർ മൂടാടി.
* ചാരിറ്റി കൺവീനർ: ശ്രീജിത്ത്.
* എക്സിക്യൂട്ടീവ് അംഗങ്ങൾ: സഞ്ജു എളട്ടേറി, ഷിഞ്ചു പൊയിൽകാവ്, അഫീഫ് പൊയിൽകാവ്, അമീൻ നന്തി, ബാബീഷ്, രതീഷ്, നവജോത്, അബ്ദുൽ കയ്യൂൻ.
ജില്ലാ ജനറൽ സെക്രട്ടറി ശ്രീജിത്ത് പനായി സ്വാഗതം ആശംസിച്ച ചടങ്ങിൽ ആക്ടിങ് പ്രസിഡന്റ് ബിജു ബാൽ സി.കെ അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി പ്രദീപ് പി.കെ മേപ്പയൂർ കമ്മിറ്റി രൂപവത്കരണം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ദേശീയ ഭാരവാഹികളായ ഗിരീഷ് കാളിയത്ത്, സുമേഷ് അനേരി (വൈസ് പ്രസിഡന്റുമാർ), രഞ്ജൻ കച്ചേരി, റിജിത്ത് മൊട്ടപ്പാറ (സെക്രട്ടറിമാർ) എന്നിവരും ജില്ലാ ഭാരവാഹികളായ പ്രദീപ് മൂടാടി (ട്രഷറർ), കുഞ്ഞമ്മദ്, കെ.പി റഷീദ് മുയിപോത്ത്, രവി പേരാമ്പ്ര, മജീദ് ടി.പി, അസൈനാർ ഉള്ള്യേരി (വൈസ് പ്രസിഡന്റുമാർ) എന്നിവരും ആശംസകൾ അറിയിച്ച് സംസാരിച്ചു. സുബിനാസ്, ഷൈജാസ് എരമംഗലം, തുളസീദാസ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. അസീസ് ടി.പി മൂലാട് നന്ദി പറഞ്ഞു.
addfasadfsas