ബഹ്റൈനിൽ പരസ്യനിയമം കർശനമാക്കുന്നു: നിയമലംഘകർക്ക് കനത്ത പിഴയും തടവും

പ്രദീപ് പുറവങ്കര
മനാമ I ബഹ്‌റൈനിലെ പരസ്യമേഖലയിൽ കർശനമായ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള നിയമ ഭേദഗതി പാർലമെന്റിന്റെ പരിഗണനയിൽ. പരസ്യരംഗത്ത് സർക്കാരിന്റെ മേൽനോട്ടം ശക്തമാക്കാനും നിയമലംഘകർക്ക് കടുത്ത ശിക്ഷ നൽകാനും പുതിയ കരട് നിയമം ശുപാർശ ചെയ്യുന്നു.
1973-ലെ പരസ്യ നിയമത്തിലെ അഞ്ച് പ്രധാന ആർട്ടിക്കിളുകളാണ് ഭേദഗതി ചെയ്യുന്നത്.
പ്രധാന ശിക്ഷകൾ:
* ലൈസൻസ് ലംഘനങ്ങൾ: ലൈസൻസില്ലാതെ പരസ്യം ചെയ്യുക, വ്യവസ്ഥകൾ തെറ്റിക്കുക, തെറ്റായ വിവരങ്ങൾ നൽകുക, ഇൻസ്പെക്ടർമാരെ തടസ്സപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങൾക്ക് 1,000 ദീനാർ മുതൽ 20,000 ദീനാർ വരെ പിഴയും തടവുശിക്ഷയും ലഭിക്കാം.
* പരസ്യം നീക്കം ചെയ്യാനുള്ള അധികാരം: നിയമം ലംഘിച്ചവരുടെ ചെലവിൽ കുറ്റകരമായ പരസ്യങ്ങൾ നീക്കം ചെയ്യാനും സ്ഥലം പഴയപടിയാക്കാനും കോടതികൾക്ക് അധികാരം ലഭിക്കും.
* പിഴ വർധന: ലൈസൻസുള്ള പരസ്യങ്ങൾക്ക് കേടുപാടുകൾ വരുത്തുന്നതിനുള്ള പിഴ 50 ദീനാറിൽ നിന്ന് 1,000 ദീനാർ വരെയായി വർധിപ്പിച്ചു.
നിയമലംഘനങ്ങളുടെ എണ്ണത്തിനനുസരിച്ച് ശിക്ഷയുടെ കാഠിന്യം വർധിക്കും. കരട് നിയമം ചൊവ്വാഴ്ച പാർലമെന്റിൽ ചർച്ച ചെയ്ത് വോട്ടെടുപ്പിനിടും.
പരസ്യമേഖലയെ സംരക്ഷിക്കാനും സുതാര്യമായ റെഗുലേറ്ററി സംവിധാനം ഉറപ്പാക്കാനും ഈ നിയമം സഹായിക്കുമെന്ന് പാർലമെന്റ് പൊതു യൂട്ടിലിറ്റീസ് ആൻഡ് എൻവയോൺമെന്റ് അഫയേഴ്‌സ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് അൽ ബലൂഷി പറഞ്ഞു. പാസായാൽ, ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് അടുത്ത ദിവസം മുതൽ നിയമം പ്രാബല്യത്തിൽ വരും.
adwsdasads