ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥി ഫര്‍ഹാന്‍ 'റോട്ടാക്‌സ് മാക്‌സ്' ചലഞ്ചിന്

പ്രദീപ് പുറവങ്കര
മനാമ I ഇന്ത്യൻ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ഫർഹാൻ ബിൻ ഷഫീൽ ബഹ്‌റൈനിൽ നടക്കുന്ന റോട്ടാക്സ് മാക്സ് ചലഞ്ച് 2025 സീനിയർ വിഭാഗത്തിൽ മത്സരിക്കാൻ യോഗ്യത നേടി. നോർത്ത്സ്റ്റാർ റേസിംഗ് ടീമിൽ പരിശീലനം നേടുന്ന മലയാളി വിദ്യാർത്ഥിയായ ഫർഹാൻ, ബഹ്‌റൈൻ ഇന്റർനാഷണൽ കാർട്ടിംഗ് സർക്യൂട്ടിലെ പ്രകടനത്തിലൂടെയാണ് ടീമിൽ ഇടം നേടിയത്. ബഹ്‌റൈൻ മോട്ടോർസ്‌പോർട്‌സ് രംഗത്ത് ശ്രദ്ധേയനാണ് ഫർഹാൻ.ഫർഹാന്റെ നേട്ടത്തിൽ ഇന്ത്യൻ സ്‌കൂൾ അധികൃതർ അഭിനന്ദിച്ചു.
awdsadeswdas