സ്വകാര്യ മേഖലയിലെ പ്രസവാവധി കരട് നിയമം; പുനരാലോചന വേണമെന്ന് ആവശ്യം

പ്രദീപ് പുറവങ്കര
മനാമ l സ്വകാര്യ മേഖലയിലെ വനിതാ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ പ്രസവാവധി 60 ദിവസത്തിൽ നിന്ന് 70 ദിവസമായി വർധിപ്പിക്കുന്നതും 15 ദിവസത്തെ ശമ്പളമില്ലാത്ത അവധി നിലനിർത്തുന്നതുമായ കരട് നിയമത്തിൽ പുനരാലോചന വേണമെന്ന് ബഹ്‌റൈൻ സർക്കാർ ആവശ്യപ്പെട്ടു. 2012ലെ സ്വകാര്യമേഖല തൊഴിൽ നിയമ ഭേദഗതിയെക്കുറിച്ചുള്ള സർക്കാരിന്റെ ആശങ്കകൾ പാർലമെന്റിലേക്കയച്ച മെമ്മോയിലാണ് വ്യക്തമാക്കിയത്.
തൊഴിലാളികളുടെ അവകാശങ്ങളും തൊഴിലുടമകളുടെ താൽപര്യങ്ങളും സാമ്പത്തിക യാഥാർത്ഥ്യങ്ങളുമായി ഒരു സന്തുലിതാവസ്ഥ അനിവാര്യമാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. പ്രസവാവധി വർധനവ് പ്രത്യേകിച്ച് ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്കായി കൂടുതൽ സാമ്പത്തിക ഭാരം സൃഷ്ടിക്കുമെന്ന് വിലയിരുത്തൽ പറയുന്നു. പുതിയ ഭേദഗതി നടപ്പിലാക്കുന്നത് തൊഴിലിടങ്ങളിൽ അസമത്വം സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നും സർക്കാർ മുന്നറിയിപ്പ് നൽകി.
കൂടാതെ അധിക ചെലവുകളും പ്രവർത്തന വെല്ലുവിളികളും പരിഗണിച്ച് ചില തൊഴിലുടമകൾ വനിതകളെ നിയമിക്കുന്നതിൽ നിന്ന് പിന്തിരിയാൻ സാധ്യതയുണ്ടെന്നും, അത് തൊഴിൽ വിപണിയിലെ തുല്യതയെ ദുർബലപ്പെടുത്തുമെന്നും സർക്കാർ സൂചിപ്പിച്ചു.
cbhch