വിദ്യാർത്ഥികളുടെ കഴിവുകൾ തെളിയിക്കാൻ മദ്‌റസ ഫെസ്റ്റ് 2025 ഒക്ടോബർ 31ന്


പ്രദീപ് പുറവങ്കര

മനാമ l മദ്‌റസ വിദ്യാർത്ഥികളുടെ നൈസർഗിക കഴിവുകൾ പ്രോത്സാഹിപ്പിക്കുകയും അവരെ മികവിന്റെ പാതയിലേക്ക് നയിക്കുകയും ചെയ്യുന്നതിനായി മജ്മഉത്തഅ്‌ലീമിൽ ഖുർആൻ മദ്‌റസ (ഈസാ ടൗൺ) സംഘടിപ്പിക്കുന്ന മദ്‌റസ ഫെസ്റ്റ് 2025 ഒക്ടോബർ 31ന് വെള്ളിയാഴ്ച നടക്കും. സെഗയയിലെ ബി.എം.സി ഹാളിൽ വൈകിട്ട് 5 മണി മുതൽ വിപുലമായ പരിപാടികളോടെയാകും ഫെസ്റ്റ് അരങ്ങേറുക.

വിവിധ ഭാഷകളിലുള്ള പ്രസംഗങ്ങൾ, സിംഗിൾ-ഗ്രൂപ്പ് ഗാനങ്ങൾ, കഥ പറയൽ, ദഫ്, സ്കൗട്ട്, ഫ്ലവർ ഷോ തുടങ്ങി അനേകം ഇനങ്ങളിൽ സബ്‌ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി വിദ്യാർത്ഥികൾ മികവ് തെളിയിക്കും.

മത്സര വിജയികളെയും കഴിഞ്ഞ അധ്യയന വർഷം (2024) പൊതുപരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിക്കും. അഞ്ചാം തരത്തിൽ ബഹ്റൈനിൽ തന്നെ ഏറ്റവും കൂടുതൽ മാർക്ക് നേടിയ നിദ ശറഫ്, ഫൈഹ ഫാത്വിമ എന്നിവർക്കൊപ്പം എല്ലാ ക്ലാസുകളിലെയും ടോപ്പ് സ്കോറേഴ്സിനെയും പ്രത്യേകമായി അനുമോദിക്കും.

പരിപാടിയുടെ വിജയത്തിനായി 33 അംഗ സ്വീകരണ സംഘം രൂപീകരിച്ചു. ഭാരവാഹികൾ: ചെയർമാൻ – ഫിറോസ് ഖാൻ, വൈസ് ചെയർമാൻ – റാഷിദ് ഫാളിലി, കൺവീനർ – ബഷീർ അസ്‌ലമി, ജോയിന്റ് കൺവീനർ – ഷെനിൽ, ഫിനാൻസ് സെക്രട്ടറി – അബ്ദുൽ സലീം തയ്യിൽ.

ഉസ്മാൻ സഖാഫി ആലക്കോട്, അബ്ബാസ് മണ്ണാർക്കാട്, നവാസ് ഫൈസി, ബഷീർ ആവള, അബ്ദുൽ ഫത്താഹ് എന്നിവർ ഇതുമായി ബന്ധപ്പെട്ട യോഗത്തിൽ ചർച്ചകൾക്ക് നേതൃത്വം നൽകി.

You might also like

  • Straight Forward

Most Viewed