വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ച് അപകടം ; യുവതിക്ക് ആറുമാസം തടവ്

പ്രദീപ് പുറവങ്കര
മനാമ l മൊബൈൽ ഫോൺ ഉപയോഗിച്ച് അശ്രദ്ധമായി വാഹനം ഓടിച്ച് ശുചീകരണ തൊഴിലാളിയുടെ മരണത്തിന് കാരണക്കാരിയായ യുവതിക്ക് ബഹ്റൈൻ ഫസ്റ്റ് ഹൈ ക്രിമിനൽ കോടതി ആറുമാസം തടവുശിക്ഷ വിധിച്ചു. ശിക്ഷ താൽക്കാലികമായി നിർത്തിവെക്കുന്നതിനായി 100 ദിനാർ ജാമ്യം കെട്ടിവെക്കാനും കോടതി ഉത്തരവിട്ടു.2025 ജൂലൈ 14ന് ആയിരുന്നു അപകടം നടന്നത്.
തെരുവിൽ മാലിന്യം നീക്കം ചെയ്യുകയായിരുന്ന തൊഴിലാളിയെയാണ് വാഹനമിടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാൾ പിന്നീട് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു. അന്വേഷണത്തിൽ പ്രതിയുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടൊപ്പം ഇവർ ഓടിച്ചിരുന്ന വാഹനം രജിസ്‌ട്രേഷൻ കാലാവധി കഴിഞ്ഞതായിരുന്നു. മൊബൈൽ ഫോൺ ഉപയോഗമാണ് അപകടത്തിന് പ്രധാന കാരണമാണെന്ന് തെളിഞ്ഞതിനെ തുടർന്നാണ് കോടതി വിധി പ്രഖ്യാപിച്ചത്.
dsgdsg