ഉപേക്ഷിക്കപ്പെട്ട ഷോപ്പിങ് ട്രോളികൾക്ക് പിഴ ചുമത്താൻ നിർദേശവുമായി ബഹ്റൈൻ സതേൺ മുനിസിപ്പൽ കൗൺസിൽ


പ്രദീപ് പുറവങ്കര

മനാമ l ബഹ്റൈനിലെ പൊതുയിടങ്ങളിലെയും ജനവാസ മേഖലകളിലെയും സൗന്ദര്യത്തിന് ഭംഗം വരുത്തുകയും പൊതുശല്യത്തിന് കാരണമാവുകയും ചെയ്യുന്ന ഷോപ്പിങ് ട്രോളികൾക്ക് എതിരെ നടപടി സ്വീകരിക്കാനുള്ള നീക്കം ശക്തമാക്കാൻ നീക്കം. തെരുവുകളിലും നടപ്പാതകളിലും വീടുകളുടെ മുന്നിലുമെല്ലാം ഉപേക്ഷിക്കപ്പെടുന്ന ട്രോളികളുടെ പ്രശ്നം പരിഹരിക്കാൻ സൂപ്പർമാർക്കറ്റുകൾക്കും ഹൈപ്പർമാർക്കറ്റുകൾക്കും പിഴ ചുമത്തുന്ന പുതിയ നിർദേശമാണ് സതേൺ മുനിസിപ്പൽ കൗൺസിൽ അംഗീകരിച്ചിരിക്കുന്നത്.

കൗൺസിൽ ചെയർമാൻ അബ്ദുല്ല അബ്ദുല്ലത്തീഫ് സമർപ്പിച്ച ഈ നിർദേശം ഐകകണ്ഠ്യേന പാസാക്കി. മാളുകൾക്കുള്ളിൽ ട്രോളികൾ ശേഖരിക്കുന്നതിന് ജീവനക്കാർ ഉണ്ടെങ്കിലും, പുറത്തുള്ള റോഡുകളിലും പാർക്കിങ് സ്ഥലങ്ങളിലും നടപ്പാതകളിലും ട്രോളികൾ ഉപേക്ഷിക്കപ്പെടുന്നത് പതിവായിരിക്കുകയാണെന്ന് അബ്ദുല്ലത്തീഫ് വ്യക്തമാക്കി. ഇത്തരത്തിലുള്ള ട്രോളികൾ ശേഖരിക്കുന്ന ഉത്തരവാദിത്തം ബന്ധപ്പെട്ട സൂപ്പർമാർക്കറ്റുകളും ഹൈപ്പർമാർക്കറ്റുകളും ഏറ്റെടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇത് പൊതുസുരക്ഷയെയും പൗരമര്യാദയെയും ബാധിക്കുന്ന വിഷയമാണെന്നും ഉപേക്ഷിക്കപ്പെട്ട ട്രോളികൾ ഗതാഗതത്തെയും ബാധിക്കുന്നുണ്ടെന്നും അബ്ദുല്ലത്തീഫ് കൂട്ടിച്ചേർത്തു.

article-image

sdfs

You might also like

  • Straight Forward

Most Viewed