ഐഎൽഎ, ഐ.സി.എ.ഐ എന്നിവർ സംയുക്ത ഓണാഘോഷം സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ: ഇന്ത്യൻ ലേഡീസ് അസോസിയേഷൻ ബഹ്‌റൈനും, ചാർട്ടേർഡ് അക്കൗണ്ടന്റുമാരുടെ കൂട്ടായ്മയായ ഐ.സി.എ.ഐ. ബഹ്‌റൈൻ ചാപ്റ്ററും സംയുക്തമായി ഇന്റർകോണ്ടിനെന്റൽ റീജൻസി ഹോട്ടലിൽ വെച്ച് സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു. ഏകദേശം 250 ഓളം അംഗങ്ങൾ പങ്കെടുത്ത പരിപാടിയുടെ ഭാഗമായി വിവിധ കലാ സാംസ്കാരിക പരിപാടികളും ഓണസദ്യയും ഉണ്ടായിരുന്നു.
ഐ.എൽ.എ. അംഗങ്ങൾ അവതരിപ്പിച്ച തിരുവാതിര, വീണാ വാദനം, ഭരതനാട്യം, മികച്ച കേരളീയ വേഷവിധാനമുള്ള ദമ്പതികൾക്കുള്ള മത്സരം, സംഗീത പരിപാടി, വടംവലി മത്സരം, ചെണ്ടമേളം എന്നിവയും നടന്നു.
aa
aa