സ്ത്രീകൾക്കായി മാത്രം നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ വേഷം മാറി പ്രവേശിക്കുന്നത് കുറ്റകരമാക്കും

പ്രദീപ് പുറവങ്കര
മനാമ l സ്ത്രീകൾക്കായി മാത്രം നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ പുരുഷന്മാർ സ്ത്രീവേഷം ധരിച്ച് പ്രവേശിക്കുന്നത് കുറ്റകരമാക്കുന്ന പുതിയ ശിക്ഷാ നിയമ ഭേദഗതിക്ക് ബഹ്റൈൻ പാർലിമെന്റ് അംഗീകാരം നൽകി. എം.പി. ജമീൽ ഹസ്സൻ്റെ നേതൃത്വത്തിലുള്ള അഞ്ച് എം.പിമാർ ചേർന്നാണ് ഈ നിർദേശം അവതരിപ്പിച്ചത്. ബിൽ അടിയന്തര പരിശോധനയ്ക്കായി വിദേശകാര്യം, പ്രതിരോധം, ദേശീയ സുരക്ഷാ സമിതിക്ക് കൈമാറി. ബില്ലിന് അംഗീകാരം ലഭിച്ചാൽ നിയമം ലംഘിക്കുന്നവർക്ക് ഒരു വർഷം വരെ തടവോ, 1,000 ദീനാറിൽ കൂടാത്ത പിഴയോ, അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം.
വേഷം മാറൽ മറ്റൊരു കുറ്റകൃത്യത്തിന് വേണ്ടിയാണെങ്കിൽ ശിക്ഷയുടെ കാഠിന്യവും വർധിക്കും.. മറ്റ് ഗൾഫ് രാജ്യങ്ങളിൽ സമാനമായ നിയമങ്ങൾ നിലവിലുണ്ടെന്നും എംപിമാർ ചൂണ്ടിക്കാട്ടി.
േ്ിേ്ി