തനിക്ക് നൽകിയത് ചെമ്പ് പാളിയെന്ന ഉണ്ണികൃഷ്ണൻ പോറ്റിയുടെ വാദം തെറ്റെന്ന് രേഖകൾ


ശാരിക

തിരുവനന്തപുരം l 2019ൽ തനിക്ക് നൽകിയത് ചെമ്പ് പാളിയെന്ന ഉണ്ണികൃഷ്ണൻ പോറ്റിയുടെ വാദം തെറ്റെന്ന് രേഖകൾ തെളിയിക്കുന്നു. ശബരിമല ദ്വാരപാലകരുടെ സ്വർണപ്പാളിയിൽ 1999ൽ തന്നെ സ്വർണം പൂശിയെന്ന് ദേവസ്വം രജിസ്റ്ററിലും മഹസറിലും രേഖപ്പെടുത്തിയിട്ടുണ്ട്. 2019ൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് വീണ്ടും സ്വർണം പൂശാനാണ് ഇവ കൈമാറിയത്.

അതേസമയം ഉണ്ണികൃഷ്ണൻ പോറ്റിയെ പിന്നീട് ചോദ്യം ചെയ്യാൻ ദേവസ്വം വിജിലൻസ് തീരുമാനിച്ചു. വിവാദത്തിൽ ദേവസ്വം ബോർഡിനെ പ്രതിക്കൂട്ടിൽ നിർത്തിയായിരുന്നു ഉണ്ണകൃഷ്ണൻ പോറ്റിയുടെ പ്രതികരണം. ദേവസ്വം ബോർഡ് തനിക്ക് തന്നത് ചെമ്പ് പാളികൾ തന്നെയാണെന്നും അതിന് മുകളിൽ സ്വർണം ഉണ്ടെന്ന് താൻ ഇപ്പോഴാണ് അറിയുന്നതെന്നുമായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിയുടെ വാദം.‌

2019ൽ ഉണ്ണികൃഷ്ണൻപോറ്റിയുടെ കൈയിൽ സ്വർണപ്പാളികൾ കൊടുത്തുവിട്ടതിൽ അന്വേഷണം നടക്കട്ടെയെന്ന് ദേവസ്വം പ്രസിഡന്റ് പി.എസ് പ്രശാന്ത് പറഞ്ഞു. തന്റെ കാലത്തല്ല ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണപ്പാളി നൽകിയത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ പേരിലാണ് 40 വർഷത്തെ വാറന്റിയുള്ളത്. അതുകൊണ്ടാണ് സേവനം തേടേണ്ടി വന്നത്. 2025ൽ കൃത്യമായ മാനദണ്ഡം പാലിച്ചാണ് സ്വർണപ്പാളി ചെന്നൈയിൽ കൊണ്ടുപോയത്. ദേവസ്വം കമ്മീഷണറെ അറിയക്കാത്തതിലെ വീഴ്ച കോടതിയെ അറിയിച്ചിട്ടുണ്ടെന്നും പി.എസ്.പ്രശാന്ത് വ്യക്തമാക്കി. അതേ സമയം വിവാദത്തെ തുടർന്ന് ഉണ്ണികൃഷ്ണൻപോറ്റിയുമായുള്ള എല്ലാ ഇടപാടുകളും ദേവസ്വം ബോർഡ് അവസാനിപ്പിച്ചു.

article-image

dfhg

You might also like

Most Viewed