മീലാദ് മുബാറക് പരിപാടി സംഘടിപ്പിച്ച് ഐ.സി.എസ് ബഹ്റൈൻ
പ്രദീപ് പുറവങ്കര
മനാമ: ഐ.സി.എസ് ബഹ്റൈൻ മുഹറഖ് കെ.എം.സി.സി ഹാളിൽ സംഘടിപ്പിച്ച മീലാദ് മുബാറക് പരിപാടിയിൽ പ്രവാചക പാഠങ്ങളെക്കുറിച്ച് റിയാസ് ഗസ്സാലി അസ്ഹരി വയനാട് പ്രഭാഷണം നടത്തി. ‘പ്രവാചകരെ അറിയുക ഇസ്‌ലാമിനെ അടുത്തറിയുക’ എന്ന വിഷയത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം. ഐ.സി.എസ് ബഹ്റൈൻ പ്രസിഡന്റ് എ.പി.സി. അബ്ദുല്ല മൗലവി അധ്യക്ഷത വഹിച്ച ചടങ്ങിൽ അബ്ദുറഹ്മാൻ മുസ്‌ലിയാർ പുളിയാവ് ഉദ്ഘാടനം നിർവഹിച്ചു. വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.സഈദ് നരിക്കാട്ടേരി, മുഹറഖ് ഏരിയ കെ.എം.സി.സി നേതാക്കളായ ഇബ്രാഹിം തിക്കോടി, റഷീദ് കീഴൽ എന്നിവരും സംസാരിച്ചു. സെക്രട്ടറി സിദ്ദീഖ് ചാലപ്പുറം സ്വാഗതവും അനസ് ഖൈമ നന്ദിയും പറഞ്ഞു.
aa
