ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി


പ്രദീപ് പുറവങ്കര

മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയിലെ ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾക്കും വിദ്യാരംഭ ചടങ്ങുകൾക്കും വർണ്ണാഭമായ തുടക്കം. സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 2 വരെ നടക്കുന്ന ചടങ്ങുകളുടെ ഔദ്യോഗികമായ ഉദ്ഘാടനം ഇന്ത്യൻ ക്ലബ്ബ് പ്രസിഡണ്ട് ജോസഫ് ജോയി നിർവഹിച്ചു.ഗുരുദേവ സോഷ്യൽ സൊസൈറ്റി ചെയർമാൻ സനീഷ് കുറുമുള്ളിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സൊസൈറ്റി ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ സ്വാഗതം പറഞ്ഞു. വൈസ് ചെയർമാൻ സതീഷ് കുമാർ ആശംസ നേർന്നു. നവരാത്രി ആഘോഷങ്ങളുടെ ജനറൽ കൺവീനർ രാജ് കൃഷ്ണൻ നന്ദി രേഖപ്പെടുത്തി. 

article-image

സൊസൈറ്റിയിൽ പ്രത്യേകം തയ്യാറാക്കിയ നവരാത്രി മണ്ഡപത്തിൽ കലാപരിപാടികളും, നവരാത്രി ആഘോഷങ്ങളും ഉണ്ടായിരിക്കുമെന്നും, വിദ്യാരംഭ ദിവസമായ ഒക്ടോബർ 2ന് രാവിലെ 4.30 മുതൽ പ്രമുഖ ഐ എ എസ് ഓഫീസറും കേരള ഗവൺമെൻറ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ ഡോക്ടർ. രാജു നാരായണസ്വാമി ഐ എ എസ് കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും വിദ്യാരംഭം രജിസ്ട്രേഷനുമായി കൺവീനർ രഞ്ജിത്ത് വാസപ്പനുമായി 3434 7514 അല്ലെങ്കിൽ കോർഡിനേറ്റർ ശിവജി ശിവദാസനുമായി 6699 4550 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

article-image

aa

You might also like

  • Straight Forward

Most Viewed