നാല് വയസുകാരൻ വാഹനത്തിനുള്ളിൽ മരിച്ച സംഭവം: ഡ്രൈവർക്കെതിരായ നരഹത്യാ കുറ്റം കോടതി ഒഴിവാക്കി
പ്രദീപ് പുറവങ്കര / മനാമ
ഡെമിസ്താനിൽ സ്വകാര്യ വാഹനത്തിനുള്ളിൽ ശ്വാസംമുട്ടി നാലുവയസ്സുകാരൻ മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെയുള്ള നരഹത്യാ കുറ്റം ഹൈ ക്രിമിനൽ കോടതി ഒഴിവാക്കി. കുട്ടിയുടെ മാതാപിതാക്കൾ മാനുഷിക പരിഗണന മുൻനിർത്തി പ്രതിക്ക് മാപ്പ് നൽകിയതിനെ തുടർന്നാണ് കോടതിയുടെ നിർണ്ണായക വിധി.
മാനുഷിക വിധി പ്രതിയായ 40 വയസ്സുകാരിയായ സ്വദേശി വനിതയോട് ക്ഷമിച്ചതായും കൂടുതൽ ക്രിമിനൽ നടപടികളുമായി മുന്നോട്ട് പോകാൻ താല്പര്യമില്ലെന്നും കുട്ടിയുടെ മാതാപിതാക്കൾ കോടതിയെ ഔദ്യോഗികമായി അറിയിച്ചു. ഇതോടെയാണ് ഗൗരവകരമായ നരഹത്യാ കുറ്റത്തിൽ നിന്നും ഇവരെ ഒഴിവാക്കിയത്. എന്നാൽ, നിയമപരമായ അനുമതിയില്ലാതെ അനധികൃതമായി ട്രാൻസ്‌പോർട്ടേഷൻ സർവീസ് നടത്തിയതിന് ഇവർക്ക് 300 ദീനാർ പിഴ കോടതി ചുമത്തിയിട്ടുണ്ട്.
ദാരുണമായ അപകടം കഴിഞ്ഞ ഒക്ടോബർ 13-നായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്. ഹസൻ അൽ മഹരി എന്ന നാലുവയസ്സുകാരൻ സ്‌കൂളിലേക്ക് കൊണ്ടുപോയ വാഹനത്തിനുള്ളിൽ കുടുങ്ങുകയും മണിക്കൂറുകളോളം ശ്വാസംമുട്ടി മരണപ്പെടുകയുമായിരുന്നു. കുട്ടിയെ പുറത്തിറക്കാൻ മറന്നുപോയതാണ് അപകടത്തിന് കാരണമായത്.
നിയമനടപടികൾ അവസാനിച്ചെങ്കിലും, അനധികൃത സ്കൂൾ വാഹന സർവീസുകൾക്കെതിരെ കർശന ജാഗ്രത പാലിക്കണമെന്ന് അധികൃതർ വീണ്ടും ഓർമ്മിപ്പിച്ചു.
േ്ിുേു
